ഒരേ സാധനത്തിന് ഇനി പല വില വേണ്ട ; മുഴുവൻ കടകളിലും വിലനിലവാര പട്ടിക നിർബന്ധമാക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേ ഇനത്തിൽപ്പെട്ട സാധനങ്ങൾക്ക് പല വില ഈടാക്കുന്നതിനെതിരെ നടപടി കടുപ്പിച്ച് സർക്കാർ. ഇത്തരത്തിൽ വ്യത്യസ്ഥ നിരക്കുകൾ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് വൻ തോതിൽ പരാതി ഉയർന്നതോടെയാണ് പുതിയ നടപടി. ഇതിനെ തുടർന്ന് എല്ലാ വ്യാപാരസ്ഥാപനങ്ങളിലും വിലനിലവാര പട്ടിക നിർബന്ധമായും പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു കിലോ ചമ്പാവ് അരിക്ക് പാളയം മാർക്കറ്റിൽ 52 രൂപയും, വിഴിഞ്ഞത്ത് 50 രൂപയും, കഴക്കൂട്ടത്ത് 58 രൂപയുമാണ് നിരക്ക്. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേ സാധനത്തിന്റെ വിലയിൽ വലിയ അന്തരമാണ് നിലനിൽക്കുന്നത്.

ഈ സാഹചര്യം ഇല്ലാതാക്കാൻ ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ കലക്ടർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിലും വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കുന്നതാണ്. പൂഴ്ത്തിവയ്പ്പ് ഒഴിവാക്കാനും, ഗുണനിലവാര പരിശോധന ഉറപ്പുവരുത്താനും അധികൃതരോട് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, കാര്യക്ഷമമായ ഇടപെടലിലൂടെ വിലക്കയറ്റം പിടിച്ചുനിർത്താൻ വിവിധ വകുപ്പുകൾ കൂട്ടായ പ്രവർത്തനം നടത്തേണ്ടതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...