തമ്പാനൂരിൽ ട്രെയിൻ തട്ടി റെയിൽവെ ജീവനക്കാർക്ക് പരിക്ക് ; ഒരാളുടെ കാൽ അറ്റുപോയി – അപകടത്തിൽ ദുരൂഹത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ ഷഡിംഗ് യാ‍ർഡിൽ ട്രെയിൻ തട്ടി രണ്ടു പേർക്ക് പരിക്ക്. റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥനും ഒരു ട്രെയിനിക്കുമാണ് പരിക്കേറ്റത്. രാത്രി എട്ടു മണിയോടെയാണ് യാർഡിന് സമീപം സീനിയർ സെക്ഷൻ എഞ്ചിനിയർ രാം ശങ്കർ പരിക്കുകളോടെ കിടക്കുന്നുവെന്ന വിവരം പോലീസിന് ലഭിക്കുന്നത്.

രാം ശങ്കറിനെ വലതുകാൽ മുറിഞ്ഞ പോയ നിലയിലാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. സമീപത്തായി അപ്രൻറീസായ മിഥുനും പരിക്കുകളോടെ കിടക്കുന്നത് പോലീസ് കണ്ടു. മിഥുനെയും ആശുപത്രിയിലേക്ക് മാറ്റി. ഷെഡിംഗ് യാർഡിന് സമീപം മാലിന്യം നിക്ഷേപിക്കുന്നുവെന്ന വിവരത്തെ തുടർന്ന് പരിശോധനയ്ക്കായി പോയതാണ് ഇരുവരുമെന്നാണ് വിവരം.

ഇവർക്ക് എങ്ങനെയാണ് ട്രെയിൻ തട്ടിയതെന്ന കാര്യം ഇപ്പോഴും പോലീസിന് വ്യക്തമായിട്ടില്ല. നേത്രാവതി എക്സ്പ്രസ് തട്ടിയതാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ആർപിഎഫും റെയിൽവേ പോലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആശുപത്രിയിൽ കഴിയുന്നവരുടെ മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ അപകട കാരണം വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതിന് കാർ ഡ്രൈവറുടെ മൂക്ക് ഇടിച്ചു തകർത്തു : പത്തനംതിട്ട...

0
പത്തനംതിട്ട: സ്കൂട്ടറിന് സൈഡ് കൊടുത്തില്ല എന്നാരോപിച്ച് കാർ ഡ്രൈവറുടെ മൂക്കിന്റെ പാലം...

വിമാന ടിക്കറ്റ് നിരക്ക് വർധന: യാത്രാനിരക്ക് കൊള്ളയടിക്കുന്ന കമ്പനികൾക്കെതിരെ വിമർശനവുമായി സുപ്രീം കോടതി

0
ദില്ലി: അമിത വിമാന ടിക്കറ്റ് നിരക്കിൽ വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം....

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...