ഉദ്ഘാടനം കഴിഞ്ഞിട്ട് വര്‍ഷം ഒന്ന് ; മല്ലപ്പുഴശ്ശേരി പഞ്ചായത്തിന്റെ ടേക്ക് എ ബ്രേക്ക് ബ്രേക്കില്‍ തന്നെ

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ഉദ്ഘാടനം നടത്തി വർഷം ഒന്ന് കഴിയുമ്പോഴും മല്ലപ്പുഴശ്ശേരി ടേക്ക് എ ബ്രേക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ ഇതുവരെ മല്ലപ്പുഴശ്ശേരി പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. തിരുവല്ല-കുമ്പഴ സംസ്ഥാന പാതയിൽ തെക്കേമലയ്ക്കും കാരംവേലിക്കും മദ്ധ്യേ തുണ്ടഴം ജംഗ്ഷനിലാണ് മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ ടേക്ക് എ ബ്രേക്കിനായി കെട്ടിടം നിർമിച്ചത്. പമ്പാ ഇറിഗേഷൻ പദ്ധതി കനാലിന് സമീപം നിരവധി വാഹനങ്ങൾക്ക് പാർക്കിങ്ങിനുള്ള സൗകര്യം ഉണ്ടെന്നുള്ളതും പ്രധാനപാതയ്ക്ക് അരികിൽ എന്നതും ഇതിന് ഗുണകരമായിരുന്നു. എന്നാൽ ഇപ്പോഴും ഇത് പ്രയോജനപ്പെടുത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

നിർമാണം പൂർത്തിയാക്കി വർഷം ഒന്ന് കഴിയുമ്പോഴും വെള്ളവും വെളിച്ചവും ഇല്ലാത്തതാണ് നിലവിലെ പ്രശ്‌നമെന്ന് പറയുന്നു. ജില്ലാ ആസ്ഥാനത്തേക്കും പ്രധാന പ്രദേശങ്ങളായ ചെങ്ങന്നൂർ, തിരുവല്ല എന്നിവിടങ്ങളിലേക്കും ബസ് സർവീസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ അരികിലാണ് ടേക്ക് എ ബ്രേക്ക് കെട്ടിടം സ്ഥിതിചെയ്യുന്നത്. വാഹനയാത്രക്കാർക്കും മറ്റുള്ളവർക്കും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന ശുചിമുറിയാണ് അടഞ്ഞുകിടക്കുന്നത്. ശബരിമല തീർഥാടകർക്ക് വിശ്രമിക്കുന്നതിനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും സഹായകമാകുന്നതായിരുന്നു പ്രവർത്തന സജ്ജമായാൽ ഈ കേന്ദ്രം എന്ന യാഥാർഥ്യം അധികാരികൾ കണ്ടില്ലെന്ന് നടിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മല്ലികാർജുൻ ഖർഗെക്കെതിരായ ജാതി അധിക്ഷേപക്കേസിൽ ഉത്തരാഖണ്ഡിൽ 8 പേർക്കെതിരെ കേസ്

0
ഹൽദ്വാനി: മല്ലികാർജുൻ ഖർഗെക്കെതിരായ ജാതി അധിക്ഷേപക്കേസിൽ ഉത്തരാഖണ്ഡിൽ 8 പേർക്കെതിരെ കേസെടുത്തു....

മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം തുടരേണ്ടി...

മാസപ്പടി കേസ് ; പിണറായിക്കെതിരായ ഇഡി ശുപാര്‍ശയില്‍ തീരുമാനം നിയമ പരിശോധനയ്ക്ക് ശേഷമെന്ന് വി...

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ...

അഗ്നിരക്ഷാ സുരക്ഷാ സംവിധാനങ്ങളില്ല ; കൊൽക്കത്തയിൽ 919 ഹോട്ടലുകൾ അടച്ചുപൂട്ടി

0
കൊൽക്കത്ത : സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കൊൽക്കത്ത നഗരത്തിലെ 919...