ബൈക്ക് മോഷ്ടാക്കൾക്ക് ഒരുവർഷത്തെ കഠിനതടവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സുഹൃത്തിന്റെ ബൈക്കിൽ കോട്ടയത്തുപോയിട്ട് തിരിച്ചു വരവേ ബന്ധുവിന്റെ വീട്ടിലേക്ക് പോകുംവഴി ഒരു വീട്ടുമുറ്റത്ത് ഇൻഡിക്കേറ്റർ അണക്കാതെവെച്ചിരുന്ന ബൈക്ക് മോഷ്ടിച്ചുകൊണ്ടുപോയ കേസിൽ പ്രതികളെ കോടതി ഒരുവർഷം കഠിനതടവിനു ശിക്ഷിച്ചു. കോയിപ്രം പോലീസ് ഈ മാർച്ച് 26 ന് രജിസ്റ്റർ ചെയ്ത കേസിൽ പിറ്റേന്നുതന്നെ അറസ്റ്റിലായ മോഷ്ടാക്കളെയാണ് കോടതി ശിക്ഷിച്ചത്. ഇപ്പോൾ ആലപ്പുഴ ബോട്ട് യാർഡിൽ താമസിക്കുന്ന തിരുവനന്തപുരം മുല്ലശ്ശേരി കരകുളം സന്ധ്യ ഭവൻ അജയന്റെ മകൻ അഖിൽ എന്ന് വിളിക്കുന്ന അനിൽ കുമാർ (22), പെരിങ്ങര ചാത്തങ്കരി പുതുപ്പറമ്പിൽ ശശിയുടെ മകൻ ശരത് (22) എന്നിവരെയാണ് പത്തനംതിട്ട ജെ എഫ് എം സി കോടതി രണ്ട് ശിക്ഷിച്ചത്.

മാർച്ച് 23 പുലർച്ചെ 1.30 ന് വെണ്ണിക്കുളത്തെ വീട്ടുമുറ്റത്തിരുന്ന മോട്ടോർ സൈക്കിളാണ് ഇരുവരും കൂടി തള്ളി റോഡിലാക്കി മോഷ്ടിച്ചു കൊണ്ടുപോയത്. ഇതര ജില്ലകളിലേക്ക് കോയിപ്രം പോലീസ് വിവരം കൈമാറിയതിനെതുടർന്ന് ആലപ്പുഴ പുന്നപ്ര പോലീസിന്റെ രാത്രി കാല പട്രോളിംഗ് സംഘം മോഷ്ടാക്കളെ ബൈക്കുമായി സംശയകരമായ സാഹചര്യത്തിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികൾ മോട്ടോർ സൈക്കിളിന്റെ നമ്പർ ചുരണ്ടി മാറ്റിയിരുന്നു.

കോയിപ്രം പോലീസെത്തി പ്രതികളെ ബൈക്ക് ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത്, പിന്നീട് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിക്കുകയും ചെയ്തു. 27 മുതൽ ജയിലിലായിരുന്ന പ്രതികളെ വിചാരണയ്ക്ക് ശേഷം കുറ്റക്കാരെന്നു കണ്ട് ജെ എഫ് എം കോടതി രണ്ട് മജിസ്‌ട്രേറ്റ് വി രാജീവാണ് കഠിനതടവിന് ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കാവ്യ എസ് നായർ ഹാജരായി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...