വണ്‍പ്ലസ് 7 ടി പ്രോയുടെ വില വെട്ടിക്കുറച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : വണ്‍പ്ലസ് ഫോണിന് വിലക്കുറവ്. അടുത്തിടെ ഇന്ത്യയില്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പുകളായ വണ്‍പ്ലസ് 8, വണ്‍പ്ലസ് 8 പ്രോ എന്നിവയുടെ വരവിനെ തുടര്‍ന്നാണ് മുന്‍പുണ്ടായിരുന്ന മോഡലിന് വിലകുറച്ചത്. വണ്‍പ്ലസ് 7 ടി പ്രോയുടെ വിലയാണ് ഇപ്പോള്‍ പരിഷ്‌കരിച്ചിരിക്കുന്നത്. ഈ പ്രീമിയം ഫോണിന് ഇപ്പോള്‍ 47,999 രൂപയാണ് വില. അതായത് യഥാര്‍ത്ഥ വിലയില്‍ നിന്ന് 6,000 രൂപ കുറവ്.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതോടെ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ വണ്‍പ്ലസ് 7 ടി, വണ്‍പ്ലസ് 7 സീരീസ് ഫോണുകള്‍ വണ്‍പ്ലസ്.ഇന്‍, ആമസോണ്‍.ഇന്‍  പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വാങ്ങാം. എന്നിരുന്നാലും ഓര്‍ഡര്‍ നല്‍കിയിട്ടുള്ള പ്രദേശത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ തീവ്രതയ്ക്ക് വിധേയമായി ആകും  ഓണ്‍ലൈന്‍ ഡെലിവറികള്‍.

വില്‍പ്പന ലൈവ് ആയി തുടങ്ങുമ്പോള്‍  ബജാജ് ഫിനാന്‍സുമായി സഹകരിച്ച് വണ്‍പ്ലസ് വണ്‍പ്ലസ് 7 പ്രോ, വണ്‍പ്ലസ് 7 ടി സീരീസ് വാങ്ങുന്നവര്‍ക്ക് ഇഎംഐ അനുവദിക്കുമെന്ന് അറിയിച്ചു. 12 മാസ കാലയളവില്‍ കുറഞ്ഞ പ്രതിമാസ തവണകളായി അടയ്ക്കാവുന്ന വിധത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 2019 ലെ മികച്ച സ്മാര്‍ട്ട്‌ഫോണിനുള്ള ജിഎസ്എംഎ അവാര്‍ഡ് വണ്‍പ്ലസ് 7 ടി പ്രോ നേടിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ആഗോളതലത്തില്‍ വന്‍ വിജയമാണ് ഈ ഫോണ്‍ നേടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...