പത്തനംതിട്ട : കേരള സംസ്ഥാന ഭാഗ്യകുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ 2019 വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡ്, ഒറ്റതവണ സ്‌കോളര്‍ഷിപ്പ് എന്നിവയുടെ ജില്ലാതല വിതരണം പത്തനംതിട്ട മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടന്നു. പത്തനംതിട്ട നഗരസഭാ പ്രതിപക്ഷ നേതാവ് പി.കെ അനീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ ഭാഗ്യകുറി ഓഫീസര്‍, ജില്ലാ ഭാഗ്യകുറി ക്ഷേമനിധി ഓഫീസര്‍, ഭാഗ്യകുറി തൊഴിലാളി യൂണിയന്‍ നേതാക്കള്‍, ഭാഗ്യകുറി വില്‍പനകാര്‍, ഏജന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ക്ക് വിശിഷ്ടാതിഥികള്‍ സമ്മാന വിതരണം നടത്തി.