മൃഗ സംരക്ഷണ വകുപ്പ് അവാര്‍ഡ് : പത്തനംതിട്ട ജില്ലക്ക് മൂന്ന് പുരസ്‌കാരങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൃഗ സംരക്ഷണ മേഖലയിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ലഭിച്ച അവാര്‍ഡുകളില്‍ ജില്ലയില്‍ ഉദ്യോഗസ്ഥതലത്തിലുളള മൂന്ന് അവാര്‍ഡുകളാണ് ലഭ്യമായത്.  സംസ്ഥാനത്തെ മികച്ച ഡെപ്യൂട്ടി ഡയറക്ടറായി അവാര്‍ഡിന് അര്‍ഹയായ ഡോ. ജി അംബികാദേവി പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസറാണ്. മികച്ച ഫാം ഓഫീസറായി നിരണം ഡക്ക് ഫാം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. തോമസ് ജേക്കബും മികച്ച ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ആയി നിരണം വെറ്റിനറി സബ് സെന്ററിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ എസ്.ബിജു എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍ ലഭ്യമായത്.

മൃഗസംരക്ഷണ മേഖലയില്‍ സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ മിഷന്‍ നന്ദിനി പദ്ധതി, തെരുവുനായ നിയന്ത്രണത്തിനായി ജില്ലയില്‍ നടപ്പാക്കിയ എ.ബി.സി പദ്ധതി, 2018 ലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് ജില്ലാ മൃഗസംരക്ഷണ ഓഫീസറായ ഡോ. ജി അംബികാദേവി അവാര്‍ഡിന് അര്‍ഹയായത്. പക്ഷിപനി , പ്രളയം തുടങ്ങിയ പ്രശ്ന കാലങ്ങളില്‍ ശാസ്ത്രീയവും സമയബന്ധിതവുമായ ഇടപെടലിലൂടെ ഫാമിന്റെ പുനരുദ്ധാരണവും നവീകരണവും സാധ്യമാക്കി. കുട്ടനാടന്‍ തനത് താറാവുകളുടെ സംരക്ഷണം ഉറപ്പാക്കി ഡക്ക് ഹാച്ചറി, ഡക്ക് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ നിര്‍മാണ മേല്‍നോട്ടം എന്നിവ പരിഗണിച്ചാണ് അവാര്‍ഡിന് നിരണം ഡക്ക് ഫാം അസി. ഡയറക്ടര്‍ ഡോ. തോമസ് ജേക്കബ് അര്‍ഹനായത്. പ്രളയകാലത്തെ മികച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, കന്നുകാലി സെന്‍സസ് പ്രവര്‍ത്തനം, സാംക്രമിക രോഗ നിയന്ത്രണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് നിരണം വെറ്റിനറി സബ് സെന്ററിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ എസ്.ബിജു അവാര്‍ഡിന് അര്‍ഹനായത്.നാളെ ചൊവ്വാഴ്ച തിരുവനന്തപുരത്ത് മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അധ്യക്ഷത വഹിക്കും.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...