മുംബൈയിൽ ഒഎൻജിസി ബാർജുകൾ മുങ്ങി ; 146 പേരെ രക്ഷിച്ചു – നാശം വിതച്ച് ടൗട്ടെ

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്ട്രയിൽ ടൗട്ടെ ചുഴലിക്കാറ്റിൽപ്പെട്ട് ഒഎന്‍ജിസിയുടെ രണ്ട് ബാർജുകൾ അറബിക്കടലിൽ മുങ്ങി. 410 പേരാണ് ബാർജുകളിലുണ്ടായിരുന്നത്. ഇവരിൽ 146 പേരെ രക്ഷിച്ചതായി നാവികസേന അറിയിച്ചു. പര്യവേഷണ, നിര്‍മ്മാണ ആവശ്യങ്ങള്‍ക്കുള്ള ബാര്‍ജുകളാണ് ഒഴുക്കില്‍പ്പെട്ടത്.

ബുദ്ധിമുട്ടേറിയ സാഹചര്യം മറികടന്ന് ബാര്‍ജ് പി305ല്‍ നിന്ന് രാവിലെ ആറുമണിവരെ 146 പേരെ രക്ഷിച്ചതായി നാവികസേന അറിയിച്ചു. ഐഎന്‍എസ് കൊച്ചി, കൊല്‍ക്കത്ത കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സാഗര്‍ ഭൂഷണ്‍ റിഗില്‍ 101 പേരാണ് ഉള്ളത്. ബാര്‍ജ് എസ്എസ്–3ല്‍ 196 പേരും കുടുങ്ങിയിട്ടുണ്ട്. അതേസമയം ടൗട്ടെ ചുഴലിക്കാറ്റില്‍ ഗുജറാത്തില്‍ നാലു പേർ മരിച്ചു. രാജ്കോട്ട്, ഭവനഗര്‍ പ്രദേശങ്ങളില്‍ വന്‍നാശനഷ്ടമുണ്ടായി. കരതൊട്ടതോടെ അതിതീവ്ര ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...