ആര്‍.ബാലകൃഷ്ണപിള്ളയുടെ കുടുംബത്തിലെ മക്കള്‍ പോരില്‍ കെ.ബി. ഗണേഷ്‌ കുമാറിന്റെ മന്ത്രിസ്ഥാനം തെറിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് (ബി) സ്ഥാപകനായ അന്തരിച്ച ആര്‍.ബാലകൃഷ്ണപിള്ളയുടെ കുടുംബത്തില്‍ മക്കള്‍ പോര് രൂക്ഷം. മന്ത്രിസ്ഥാനം ഉറപ്പിച്ച കെ.ബി. ഗണേഷ്‌ കുമാറിനെതിരേ ഗുരുതര ആരോപണങ്ങളുമായി മൂത്ത സഹോദരി ഉഷ മോഹന്‍ദാസ് സിപിഎം നേതൃത്വത്തെ സമീപിച്ചതായി  റിപ്പോര്‍ട്ട്.

ബാലകൃഷ്ണപിള്ള അത്യാസന്ന നിലയിലായിരിക്കെ സ്വാധീനിച്ച്‌ കൊട്ടാരക്കരയിലും പത്തനാപുരത്തുമുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ ഗണേഷ് തട്ടിയെടുത്തെന്നാണ് ആരോപണം. ഇതിന്റെ തെളിവുകള്‍ സഹിതം ഉഷ മോഹന്‍ദാസും ഭര്‍ത്താവും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ മോഹന്‍ദാസും പിണറായി വിജയനേയും കോടിയേരി ബാലകൃഷ്ണനേയും സന്ദര്‍ശിച്ചു ബോധ്യപ്പെടുത്തി.

ഇതേത്തുടര്‍ന്നാണ് ടേം വ്യവസ്ഥില്‍ ആദ്യം മന്ത്രിയായി തീരുമാനിച്ചിരുന്ന ഗണേഷിനു രണ്ടാമത് മന്ത്രിസ്ഥാനം നല്‍കിയാല്‍ മതിയെന്ന് സിപിഎം തീരുമാനിച്ചത്. രണ്ടാമത് മന്ത്രിസ്ഥാനം മതിയെന്ന് സിപിഎമ്മിനെ അറിയിച്ച ആന്റണി രാജുവിനെ നിര്‍ബന്ധിച്ച്‌ മന്ത്രിയാക്കുകയായിരുന്നു.

എന്നാല്‍ സ്വത്തുതര്‍ക്കത്തിനപ്പുറം സോളാര്‍ കേസ് പ്രതി സരിത നായരുമായി ഗണേഷിനുള്ള ബന്ധം സംബന്ധിച്ച വിവരങ്ങളുടെ തെളിവുകളും സിപിഎം നേതൃത്വത്തിന് സഹോദരി കൈമാറിയതായി റിപ്പോര്‍ട്ടുണ്ട്. ഗണേഷ് മന്ത്രിയായാല്‍ ഇതു വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന് വ്യക്തമായതോടെ പത്തനാപുരം  എംഎല്‍എയുടെ മന്ത്രിസ്ഥാനം സിപിഎം വൈകിപ്പിക്കുകയായിരുന്നു.

2001 മുതല്‍ പത്തനാപുരത്തെ പ്രതിനിധീകരിക്കുന്ന ഗണേഷ് 2011 ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. എന്നാല്‍ 2013 ഏപ്രിലില്‍ അന്നത്തെ ഭാര്യ ഡോ. യാമിനി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയെ തുടര്‍ന്ന് രാജിവെയ്ക്കുകയായിരുന്നു. പിന്നീട് എല്‍ഡിഎഫിലേക്ക് ചേക്കേറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...