മഹാരാഷ്ട്രയില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെട്ട സാവാള ലോറി കാണാനില്ല ; ലോറിയില്‍ 16 ലക്ഷം രൂപയുടെ സവാള

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വിപണിയില്‍ വില കുത്തനെ ഉയര്‍ന്നതോടെ സവാള വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. മഹാരാഷ്‌ട്രയില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന 25 ടണ്‍ സവാള കയ‌റ്റിയ ലോറി വഴിയില്‍ കാണാതെയായി. ഡ്രൈവര്‍ സവാളയുമായി മുങ്ങിയതാണെന്നാണ് സംശയിക്കുന്നത്. മഹാരാഷ്‌ട്ര അഹമ്മദ് നഗറില്‍ നിന്ന് കൊച്ചിയിലെത്തേണ്ട ലോറിയാണിത്. വിപണി വില കിലോയ്‌ക്ക് 65 രൂപയാണ് സവാളയ്‌ക്ക്. ഇതനുസരിച്ച്‌ 16 ലക്ഷം രൂപയുടെ സവാളയാണ് നഷ്‌ടമായിരിക്കുന്നത്. സവാള എത്തേണ്ട മൊത്തക്കച്ചവടക്കാരന്‍ അലി മുഹമ്മദ് സിയാദ് ഇതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

മഹാരാഷ്‌ട്രയില്‍ നിന്ന് 25നു തന്നെ ലോറി ചരക്കുമായി പുറപ്പെട്ടിട്ടുണ്ട്. അവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ അയച്ചുതന്നതില്‍ ലോറിയുടെ ദൃശ്യമുണ്ട്. ലോറി ട്രാന്‍സ്‌പോര്‍ട് കമ്പിനിക്ക് വണ്ടിയെക്കുറിച്ചോ ലോറി ഡ്രൈവറെക്കുറിച്ചോ വിവരമൊന്നും ലഭിച്ചില്ല. ആലുവ സ്വദേശിയായ ഇയാളുടെ ഫോണില്‍ വിളിക്കുമ്പോള്‍ റിംഗ് ചെയ്യുന്നുണ്ടെങ്കിലും ഫോണ്‍ എടുക്കുന്നില്ല. സൈബര്‍ സെല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ച്‌ കണ്ടെത്താനുള‌ള ശ്രമത്തിലാണ്. അതേസമയം വാഹന ഭാഗങ്ങള്‍ അഴിച്ച്‌ വി‌റ്റ പേരില്‍ ഡ്രൈവര്‍ക്കെതിരെ മുന്‍പ് കേസ് ഉണ്ടായിരുന്നതായി ട്രാന്‍സ്‌പോര്‍ട്ട് കമ്പിനി പോലീസിനെ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാട്ടാക്കടയിലെ ആദിശേഖർ കൊലപാതകം ; പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി

0
ന്യൂഡൽഹി : കാട്ടാക്കടയിലെ ആദിശേഖറിന്റെ കൊലപാതകത്തിൽ പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച്...

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം ; യുവാവിനെ ഗ്രാമവാസികൾ തല്ലിക്കൊന്നു

0
ഛത്ര : ഝാർഖണ്ഡിലെ ഛത്ര ജില്ലയിൽ ബലാത്സംഗക്കുറ്റം ആരോപിക്കപ്പെട്ട ഒരു യുവാവിനെ...

‘ചിലരെ രഹസ്യമായി കാണേണ്ടി വരും’ ; ഹെലികോപ്റ്റർ വിവാദത്തിൽ പുതിയ വിശദീകരണവുമായി മുഖ്യമന്ത്രി

0
തിരുവനന്തപുരം: ഹെലികോപ്റ്റർ യാത്രയെ ചൊല്ലിയുള്ള വിവാദത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഇക്കുറി...

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാല്‍ വകുപ്പിന്റെ ആദരം

0
കൊച്ചി: തലസ്ഥാന നഗരിയുടെ പ്രൗഢിയായ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്...