തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം ; സുനാമി

For full experience, Download our mobile application:
Get it on Google Play

ഇസ്താംബുള്‍ : പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.0 രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഗ്രീസിന്റെയും തുര്‍ക്കിയുടെയും തീരത്ത് നിന്ന് ഈജിയന്‍ കടലില്‍ 16.5 കിലോമീറ്ററും ഗ്രീക്ക് ദ്വീപായ സേമോസിന്റെ വടക്ക് കിഴത്തന്‍ തീരത്ത് നിന്ന് 13 കിലോമീറ്ററും അകലെ കടലിന്റെ അടിത്തട്ടിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. സേമോസ് ദ്വീപില്‍ നേരിയ സുനാമിത്തിരമാലകള്‍ ഉണ്ടായതായും കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ടെന്നും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 45,000ത്തോളം പേരാണ് ഈ ദ്വീപിലുള്ളത്.

വടക്കന്‍ തുര്‍ക്കിയിലെ ഇസ്മിര്‍ പ്രവിശ്യയില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മര്‍മാരാ, ഇസ്താംബുള്‍ നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. അതേ സമയം ഗ്രീസിന്റെ തലസ്ഥാനമായ ഏഥന്‍സിലും പ്രകമ്പനം ഉണ്ടായെന്നാണ് വിവരം. തുര്‍ക്കിയില്‍ നിന്നും ഗ്രീസില്‍ നിന്നും ഇതുവരെ ആളപായം രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ തുടര്‍ചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയെ കണ്ടെത്തി

0
പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിലെ ഹോസ്റ്റലുകളിൽ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും കിട്ടുന്നത്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
'വായിച്ചു വളരുക' പ്രശ്നോത്തരി ജൂലൈ 11ന് ദേശീയ വായനാദിന മാസാചരണത്തിന്‍റെ ഭാഗമായി പൊതുവിദ്യാഭ്യാസ...

കൊല്ലം മുൻ എംഎൽഎ എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി

0
കൊല്ലം: കൊല്ലം മുൻ എംഎൽഎ എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി. തോറ്റിട്ടും...

കാട്ടാന ശല്യമുള്ള സ്ഥലങ്ങളില്‍ ഇഞ്ചിപ്പുൽ (വാറ്റുപുല്ല്) കൃഷിയുമായി എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം ;...

0
കൊച്ചി : കാട്ടാനശല്യം രൂക്ഷമായ വനാതിർത്തികളിൽ ഇഞ്ചിപ്പുൽ (വാറ്റുപുല്ല്) കൃഷി കര്‍ഷകര്‍ക്ക്...