Thursday, May 2, 2024 7:32 am

ഉള്ളി വില കുത്തനെ കൂടുമെന്ന് റിപ്പോര്‍ട്ടുകള്‍ ; ആശങ്കയില്‍ ചെറുകിട വ്യാപാരികള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് ഉള്ളി വില കുത്തനെ കൂടുമെന്ന് റിപ്പോർട്ടുകൾ. ഈ മാസം അവസാനത്തോടെ കിലോയ്ക്ക് 30 രൂപ വരെ വർധിച്ചേക്കുമെന്നാണ് വിപണി വിദഗധരുടെ നീരിക്ഷണം. കനത്ത മഴയിലെ കൃഷിനാശവും വിളവെടുപ്പ് വൈകുന്നതും വിലക്കയറ്റത്തിന് കാരണമായേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ വില നിയന്ത്രണത്തിന് വേണ്ട നടപടികൾ എടുത്തെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.

ദില്ലിയിലെ ചില്ലറ വിപണയിൽ നിലവിൽ 40 രൂപയാണ് ഉള്ളിക്ക് വില. കനത്ത മഴയും എണ്ണവില കൂടുന്നതും വരും മാസങ്ങളില്‍ വില കൂടാനുള്ള സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. മഹാരാഷ്ട്ര, കർണാടക, ആന്ധ്ര എന്നിവിടങ്ങളിലാണ് പ്രധാനമായും ഉള്ളി കൃഷി ചെയ്യുന്നത്. ഈ പ്രദേശങ്ങളിലുണ്ടായ പ്രകൃതിക്ഷോഭവും കനത്ത മഴയും കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം രാജ്യത്ത് ഉള്ളി വില കുത്തനെ കൂടിയിരുന്നു. ദില്ലിയിൽ പലയിടങ്ങളിലും കിലോയ്ക്ക് 150 രൂപ വരെ എത്തി. സമാന സാഹചര്യം ഈ വർഷമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് വിപണിയിലെ വില നിലവാരത്തെ കുറിച്ച് പഠിക്കുന്ന ഏജന്‍സിയായ ക്രിസിലും വ്യക്തമാക്കുന്നു. വിപണിയിലും ഇതിന്‍റെ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയെന്ന് വ്യാപാരികള്‍ പറയുന്നു. ഉള്ളി വില കൂടിയേക്കുമെന്ന സൂചനകള്‍ ചെറുകിട വ്യാപാരികളെയും ഹോട്ടൽ ഉടമകളെയും ആശങ്കയിലാക്കിയിട്ടുണ്ട്. അതേസമയം കുടുംബ ബജറ്റ് താളം തെറ്റാതിരിക്കാനുള്ള നപടികള്‍ സ്വീകരിക്കുമന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാംലല്ലയെ കണ്ടുതൊഴുത് രാഷ്ട്രപതി ; സരയൂ തീരത്തെ ആരതിയിലും പങ്കെടുത്തു

0
അയോധ്യ : അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്‌ട്രപതി ദ്രൗപദി മുർമു....

ഗാന്ധി കുടുംബാം​ഗങ്ങൾ മത്സരിക്കുമോ? ; അമേഠിയിലും റായ്ബറേലിയിലും തീരുമാനം ഇന്ന് ഉണ്ടായേക്കും

0
ഡല്‍ഹി: അമേഠിയിലും റായ്ബറേലിയിലും ഗാന്ധി കുടുംബാംഗങ്ങള്‍ മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനം വ്യാഴാഴ്ച...

എസ്എന്‍സി ലാവ്ലിൻ കേസ് : അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും

0
ന്യൂഡൽഹി: എസ്എന്‍സി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികളിൽ അന്തിമവാദം കേൾക്കാനായി സുപ്രീം...

സിസിടിവി പരിശോധിക്കണമെന്ന യദുവിന്റെ ആവശ്യം ; ദുരൂഹത ഉണ്ടെന്ന് പോലീസ്

0
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവും തമ്മിലുളള തർക്കത്തിൽ...