റേഷന്‍കാര്‍ഡില്‍ എ.പി.എല്‍ ; ചികിത്സയ്ക്കുപോലും മാര്‍ഗമില്ലാതെ ഉഷ ചോതിയും കുടുംബവും

For full experience, Download our mobile application:
Get it on Google Play

മുട്ടം : പുറമ്പോക്ക് ഭൂമിയിൽ ഷീറ്റുമേഞ്ഞ ഷെഡ്ഡിൽ താമസിക്കുന്ന കുടുംബം എ.പി.എൽ പട്ടികയിൽപ്പെട്ടതും ധർമസങ്കടത്തിൽ. ഗുരുതരമായ രോഗം ബാധിച്ച പിഞ്ചുകുഞ്ഞിന്റെ ചികിത്സാസഹായം പോലും ഈ കുടുംബത്തിന് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. മുട്ടം പഞ്ചായത്തിലെ ശങ്കരപ്പള്ളിയിൽ എം.വി.ഐ.പി യുടെ ഭൂമിയിൽ കഴിയുന്ന പ്ലാത്തോട്ടത്തിൽ ഉഷ ചോതിക്കും കുടുംബത്തിനുമാണ് ഈ ദുരവസ്ഥ. ഉഷയുടെ മകനും മകളും ഭർത്താവുമുൾപ്പെടെ അഞ്ചംഗ കുടുംബമാണ് ഈ കുടിലിൽ കഴിയുന്നത്.

മകൾ മായയുടെയും വിജേഷിന്റെയും 48 ദിവസം പ്രായമായ കുഞ്ഞിനാണ് തലയ്ക്കുള്ളിൽ വെള്ളം കെട്ടുന്ന അപൂർവരോഗം ബാധിച്ചത്. അടിയന്തരമായി ശസ്ത്രക്രിയ നടത്തിയാൽ മാത്രമേ കുഞ്ഞിനെ രക്ഷപ്പെടുത്താനാകൂ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സ. റേഷൻകാർഡ് എ.പി.എൽ വിഭാഗത്തിൽ ആയതിനാൽ സർക്കാർ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. കോവിഡും കുട്ടിയുടെ രോഗവും കാരണം കൂലിപ്പണിക്കു പോകാൻപോലും കുടുംബാംഗങ്ങൾക്ക് കഴിയുന്നില്ല.

സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. കുഞ്ഞിന്റെ ചികിത്സാർഥം വാർഡുമെമ്പർ ബിജോയ് ജോണിന്റെയും ഉഷയുടെയും പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. കേരള ബാങ്കിന്റെ മുട്ടം ശാഖയിലാണ് അക്കൗണ്ട്- നമ്പർ 120251200920087.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...