കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്റെ വധത്തോടെ ശ്രദ്ധാകേന്ദ്രമായ ഒഞ്ചിയത്ത് ആര്‍എംപി തോറ്റു. പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.. ഫലം വന്ന നാലു സീറ്റില്‍ രണ്ടിടത്ത് എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫും ഒരിടത്ത് എന്‍ഡിഎയും ജയിച്ചു.
അതെ സമയം ബിജെപിയുടെ തൃശൂരിലെ മേയര്‍ സ്ഥാനാര്‍ത്ഥി അഡ്വ. ബി.ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടു. പലയിടങ്ങളിലും ബിജെപിക്ക് മുന്നേറ്റമുണ്ടെങ്കിലും പ്രമുഖ നേതാവിന്‍റെ തോല്‍വി ബിജെപിക്ക് ആഘാതമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ഇവിടെ ജയിച്ചത്. നിലവില്‍ പുറത്തുവരുന്ന കണക്കനുസരിച്ച് തൃശൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫിന് തന്നെയാണ് ആധിപത്യം. തൃശൂര്‍ കോര്‍പറേഷനില്‍ യുഡിഎഫ് – എല്‍ഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടമാണ്.