ഡി.ജി.പിയുടെ ഓൺലൈൻ അദാലത്ത് ഏപ്രിൽ 16, 30 തീയതികളിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്‌ഥരുടെയും വിരമിച്ച ഉദ്യോഗസ്‌ഥരുടെയും സർവീസ് സംബന്ധമായ പരാതികളിൽ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബ് ഏപ്രിൽ 16, 30 തീയതികളിൽ ഓൺലൈൻ അദാലത്ത് നടത്തും. കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറൽ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ ഏപ്രിൽ 16ന് പരിഗണിക്കും. പരാതികൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് എട്ട്. എസ്.എ.പി, കെ.എ.പി മൂന്ന്, നാല്, അഞ്ച്, ആറ് ബറ്റാലിയനുകളിലെ പോലീസ് ഉദ്യോഗസ്‌ഥരുടെ പരാതികൾ ഏപ്രിൽ 30ന് പരിഗണിക്കും. പരാതികൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 18.

പരാതികൾ spctalks. [email protected] വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. പരാതിയിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. ഹെൽപ്പ് ലൈൻ നമ്പർ: 9497000243. SPC Talks with Cops എന്ന് നാമകരണം ചെയ്‌തിരിക്കുന്ന പരിപാടിയിൽ സർവ്വീസിൽ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്‌ഥരുടെ സർവ്വീസ് സംബന്ധമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്‌ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്‌ഥർക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നൽകാമെന്നതാണ് ഇതിൻ്റെ പ്രത്യേകത.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...