ശബരിമലയിലെ വഴിപാടുകൾ ഇനി ഓൺലൈനായി ബുക്ക് ചെയ്യാം ; പുതിയ സംവിധാനം ഉടൻ വികസിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശബരിമലയിലെ വഴിപാടുകൾ വെർച്വൽ ക്യൂ പ്ലാറ്റ്ഫോം മുഖാന്തരം ഓൺലൈനിൽ ബുക്ക് ചെയ്യാൻ അവസരം ഒരുക്കുന്നു. മൂന്ന് മാസത്തിനകം ഓൺലൈൻ ബുക്കിംഗ് സംവിധാനം വികസിപ്പിച്ചെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. കൂടാതെ, വഴിപാട് നിരക്കുകൾ ഓൺലൈൻ പ്ലാറ്റ്ഫോമിൽ രേഖപ്പെടുത്തേണ്ടതാണ്. ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, പി.ജി അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇത് സംബന്ധിച്ച നിർദ്ദേശം അറിയിച്ചത്.

അടുത്തിടെ ശബരിമലയിൽ കളഭാഭിഷേകവും, തങ്ക അങ്കിചാർത്തും ബുക്ക് ചെയ്തു നൽകാമെന്ന് പറഞ്ഞ് തമിഴ്നാട് തിരുവള്ളൂർ സ്വദേശിയിൽ നിന്ന് 1.60 ലക്ഷം രൂപ കോയമ്പത്തൂർ സ്വദേശിയായ മണികണ്ഠൻ തട്ടിയെടുത്തിരുന്നു. കളഭാഭിഷേകത്തിൽ 38,400 രൂപയും തങ്ക അങ്കിചാർത്തിന് 15,000 രൂപയുമാണ് ചെലവ്. എന്നാൽ, ഭീമമായ തുകയാണ് മണികണ്ഠൻ തട്ടിയെടുത്തത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വെർച്വൽ ക്യൂ പ്ലാറ്റ്ഫോം വഴി ഓൺലൈനായി ബുക്ക് ചെയ്യാനുള്ള അവസരം നൽകുന്നത്. ശബരിമല പ്രത്യേക സുരക്ഷിത മേഖലയായിട്ടും, മണികണ്ഠനെ പോലെയുള്ളവർ തട്ടിപ്പുകൾ വ്യാപകമായി നടത്തുന്നത് ഗൗരവമേറിയ സംഭവമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...