തിരുവനന്തപുരം : സംസ്ഥാനത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ് സംബന്ധിച്ച് അധ്യാപകര്‍ക്കായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും കോളേജിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രിന്‍സിപ്പാളും അനധ്യാപകരും ഹാജരാവണം. അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ എടുക്കുന്നുണ്ടെന്ന് പ്രിന്‍സിപ്പാള്‍ ഉറപ്പു വരുത്തണമെന്നും മാര്‍ഗനിര്‍ദ്ദേശത്തിലുണ്ട്. രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയായിരിക്കും ക്ലാസ്. കോളേജുകളിലെ ഓഫീസ് സമയം രാവിലെ 8.30 മുതല്‍ വൈകുന്നേരം മൂന്നര വരെയായിരിക്കും.
സംസ്ഥാനത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ് ; അധ്യാപകര്‍ക്കായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
RECENT NEWS
Advertisment