ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ശബരിമല തന്ത്രി ദേവസ്വം ബോര്‍ഡിന് കത്തയച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കൊറോണ വൈറസ് വ്യാപന സാഹചര്യം നിലനില്‍ക്കെ ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ശബരിമല തന്ത്രി ദേവസ്വം ബോര്‍ഡിന് കത്തയച്ചു. ഉത്സവം മാറ്റിവെയ്ക്കണമെന്നാണ് തന്ത്രിയുടെ നിലപാട്. ഇക്കാര്യവും തന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച്‌ ദേവസ്വം കമ്മീഷണര്‍ക്കാണ് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കത്തു നല്‍കിയിരിക്കുന്നത്. ശബരിമല നട മാസപൂജയ്ക്കായി തുറക്കാനും തുടര്‍ന്ന് ഉത്സവം നടത്താനുമായിരുന്നു തീരുമാനം. എന്നാല്‍ ഇത് മാറ്റിവെക്കണമെന്നാണ് തന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. കൊറോണ രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ മാസപൂജയ്ക്കായി ഭക്തരെ പ്രവേശിപ്പിക്കുന്നത് ഒഴിവാക്കണം. ഉത്സവ ചടങ്ങുകള്‍ ഒഴിവാക്കണം. ഉത്സവചടങ്ങുകള്‍ ആരംഭിച്ചാല്‍ അതില്‍ പങ്കെടുക്കുന്ന ആര്‍ക്കെങ്കിലും രോഗബാധ സ്ഥിരീകരിച്ചാല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പ്രവേശിക്കേണ്ടതായി വരും. എന്നതിനാല്‍ തന്നെ ഉത്സവ ചടങ്ങുകള്‍ ആചാരപ്രകാരം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. ഇതിന് പുറമേ രോഗവ്യാപനത്തിന്റെ സാധ്യത കൂടി കണക്കിലെടുക്കണമെന്നും കത്തില്‍ പറയുന്നു. ജൂണ്‍ എട്ടു മുതല്‍ സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ക്ഷേത്രങ്ങള്‍ തുറക്കരുതെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതിയും വിശ്വഹിന്ദു പരിഷത്തും ആവശ്യപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...