Saturday, May 18, 2024 5:29 pm

ഉത്ര കൊലക്കേസ് അന്വേഷിക്കാനായി പ്രത്യേക സംഘത്തിന് രൂപം നല്കി

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : ഉത്ര കൊലക്കേസ് അന്വേഷിക്കാനായി പ്രത്യേക സംഘത്തിന് രൂപം നല്കി. അന്വേഷണം വേഗത്തിലാക്കുന്നതിനും പ്രൊഫഷണല്‍ രീതിയില്‍ അന്വേഷിച്ച്‌ വ്യക്തമായ തെളിവുകള്‍ സമര്‍പ്പിച്ച്‌ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനുമാണ് പ്രത്യേക സംഘം രൂപീകരിച്ചതെന്ന് റൂറല്‍ എസ്പി ഹരിശങ്കര്‍ അറിയിച്ചു.

റൂറല്‍ അഡീഷണല്‍ എസ്പി മധുസൂദനന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ. അശോകന്‍, കോട്ടയം തൃക്കൊടിത്താനം സ്റ്റേഷനിലെ സിഐ അനൂപ് കൃഷ്ണ, അടൂര്‍ സ്റ്റേഷനിലെ ജിഎസ്‌ഐപി എസ്. അനില്‍കുമാര്‍, കുന്നിക്കോട് സ്റ്റേഷനിലെ ജിഎസ്‌ഐ രമേശ്കുമാര്‍, ജില്ലാ ക്രൈംബ്രാഞ്ചിലെ ജിഎസ്‌ഐമാരായ പ്രവീണ്‍കുമാര്‍, മനോജ്കുമാര്‍, വനിത സീനിയര്‍ സിപിഒ സജീന, സൈബര്‍സെല്ലിലെ സിപിഒ മഹേഷ് മോഹന്‍, ആന്റി നര്‍ക്കോട്ടിക് ടീം അംഗങ്ങളായ ജിഎസ്‌ഐ ശിവശങ്കരപിള്ള, ശാസ്താംകോട്ട സ്റ്റേഷനിലെ ജിഎസ്‌ഐ അജയകുമാര്‍, പുത്തൂര്‍ സ്റ്റേഷനിലെ ജിഎസ്‌ഐ രാധാകൃഷ്ണപിള്ള, കൊട്ടാരക്കര സ്റ്റേഷനിലെ ജിഎസ്‌ഐ ആഷിര്‍ കോഹൂര്‍ എന്നിവരാണ് പ്രത്യേകസംഘത്തിലെ അംഗങ്ങള്‍. പ്രൊഫഷണല്‍ രീതിയില്‍ കേസന്വേഷിക്കുന്നതിനായി പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ വിവിധ ജില്ലകളില്‍ നിന്ന് കണ്ടെത്തിയാണ് പ്രത്യേക സംഘത്തിന് രൂപം നല്കിയത്. 90 ദിവസത്തിനുള്ളില്‍ പരമാവധി വേഗത്തിലും കുറ്റമറ്റ രീതിയിലും അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് തീരുമാനം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം, പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉന്നയിച്ച് എംഎസ്എഫ് പ്രതിനിധി,...

0
തിരുവനന്തപുരം: മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിൽ പ്ലസ് വൺ സീറ്റ് വിഷയമുയ‍ര്‍ത്തി പ്രതിഷേധിച്ച്...

മേയര്‍- ഡ്രൈവര്‍ തര്‍ക്കം ; ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവര്‍ത്തിക്കുന്നില്ലെന്ന് എംവിഡി

0
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുള്ള...

മുരിങ്ങ മംഗലം ജംഗ്ഷനിലെ ബദാം മരം അപകടാവസ്ഥയിൽ

0
കോന്നി : കോന്നി മുരിങ്ങമങ്ങലം ജംഗ്ഷനിലെ ബദാം മരം ചുവട് ദ്രവിച്ച്...

അടൂർ നിയോജക മണ്ഡലംതല ക്വിസ് മത്സരത്തിൽ ഷിഹാദ് ഷിജുവും ദേവിക സുരേഷും ഒന്നാം സ്ഥാനം...

0
അടൂർ : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ...