കൊച്ചിയില്‍ വീണ്ടും ഓണ്‍ലൈൻ തട്ടിപ്പ് : യുവതിയില്‍ നിന്നും തട്ടിയത് അഞ്ച് ലക്ഷത്തിലധികം രൂപ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഓൺലൈൻ തട്ടിപ്പില്‍ യുവതിക്ക് പണം നഷ്ടമായി. ഫോർട്ടു കൊച്ചി സ്വദേശിനിക്ക് അഞ്ച് ലക്ഷത്തിലധികം രൂപയാണ് യുവതിക്ക് നഷ്ടമായത്. ഇൻസ്റ്റഗ്രാം പരസ്യത്തിലൂടെയായിരുന്നു തട്ടിപ്പ് നടത്തിയത്. വീട്ടിലിരുന്ന് ജോലി ചെയ്ത് വരുമാനം നേടാം എന്ന പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതിന് പിന്നാലെയാണ് യുവതി തട്ടിപ്പിനിരയായത്. ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആര്‍ അസിസ്റ്റന്‍റ് എന്ന് സ്വയം പരിചയപ്പെടുത്തി ഒരാള്‍ വാട്സാപ്പിലൂടെ സന്ദേശമയച്ചു. അയ്യായിരം രൂപ വീതം ഓരോ ദിവസവും വരുമാനമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് സ്വകാര്യ സ്ഥാപനങ്ങളുടെ റിവ്യൂ നല്‍കാനുള്ള ജോലി നല്‍കുകയും പലപ്പോഴായി നാലായിരത്തോളം രൂപ നല്‍കുകയും ചെയ്തു.

ഇതിനു പിന്നാലെ ടെലിഗ്രാം ആപ്പിലൂടെ മുന്‍കൂര്‍ പണം വാങ്ങിയുള്ള ചില ജോലികളും ചെയ്യിപ്പിച്ചു. അങ്ങനെ പല തവണയായി 5 ലക്ഷത്തി എഴുപതിനായിരത്തി അഞ്ഞൂറ് രൂപ യുവതിയില്‍ നിന്ന് സംഘം തട്ടിയെടുക്കുകയായിരുന്നു. പണം വാങ്ങിയ ശേഷം തന്‍റെ നമ്പര്‍ ബ്ലോക്ക് ചെയ്തോടെയാണ് താന്‍ തട്ടിപ്പിനിരയായതായി യുവതി മനസ്സിലാക്കുന്നത്. ഇതോടെ ഫോര്‍ട്ടുകൊച്ചി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിങ്ങം പിറന്നതോടെ പൂവിപണി ഉണർന്നു; അരളിക്ക് കിലോയ്ക്ക് 600 രൂപ വരെ

0
കോഴിക്കോട്: ചിങ്ങപ്പുലരിയോടെ നാടെങ്ങും ഓണത്തിന്റെ വരവറിയിച്ച് പൂക്കളങ്ങൾ ഒരുങ്ങിത്തുടങ്ങി. വീട്ടുമുറ്റങ്ങളിൽ...

അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം നടന്നു

0
അയിരൂർ : അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ നടന്ന കർഷക...

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...