Thursday, May 8, 2025 9:02 pm

ഓണ്‍ലൈനില്‍ ബുക്ക് ചെയ്തത് 2200 രൂപയുടെ വാച്ച് ; കിട്ടിയത് വെള്ളം നിറച്ച ‘കോണ്ടം’

For full experience, Download our mobile application:
Get it on Google Play

കരുമാലൂർ : ഓണ്‍ലൈനിലൂടെ സ്മാര്‍ട്ട് വാച്ചിന് ഓഡര്‍ ചെയ്ത വ്യക്തിക്ക് ലഭിച്ചത് വെള്ളംനിറച്ച കോണ്ടം. 2200 രൂപയുടെ സ്മാർട് വാച്ച് ഓർഡർ ചെയ്ത കരുമാലൂർ തട്ടാംപടി സ്വദേശിയും ഹോട്ടൽ ഉടമയുമായ അനിൽകുമാറാണു വഞ്ചിക്കപ്പെട്ടത്. പണം നൽകിയ ശേഷം പൊതിയഴിച്ചു നോക്കിയപ്പോഴാണു വെള്ളം ഗർഭനിരോധന ഉറയിൽ കെട്ടി വെച്ചിരിക്കുന്നതു കാണുന്നത്.

ഉടൻ കൊറിയർ കമ്പനി ജീവനക്കാരനെ പിടിച്ചു നിർത്തിയ ശേഷം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. രണ്ടു ദിവസം മുൻപാണു മകന് ഉപയോഗിക്കാൻ വേണ്ടി അനിൽകുമാർ പ്രത്യേക ഓഫർ വന്നപ്പോൾ പ്രമുഖ കമ്പനിയുടെ വാച്ച് ഓൺലൈനായി ഓർഡർ ചെയ്തത്. തുടർന്ന് ഓർഡർ ചെയ്ത വാച്ച് 17 നു ലഭിക്കുമെന്നു മൊബൈലിൽ അറിയിപ്പു വന്നെങ്കിലും 3 ദിവസം മുൻപേ എത്തി.

പണം നൽകിയാൽ മാത്രമേ പാഴ്സൽ പൊട്ടിച്ചു നോക്കാൻ സാധിക്കുകയുള്ളൂവെന്നു കൊറിയർ കമ്പനി ജീവനക്കാരൻ പറഞ്ഞതോടെ സംശയം തോന്നിയാണ് ഉടൻതന്നെ തുറന്നു നോക്കിയതും തട്ടിപ്പു തിരിച്ചറിയുന്നതും. ഓൺലൈനിലൂടെ മുൻപും സാധനങ്ങൾ വാങ്ങിയിട്ടുണ്ടെങ്കിലും ഇത്തരം അനുഭവം ആദ്യമായാണെന്നു പോലീസിനോടു പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എസ്‌സി ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവുകൾ

0
റാന്നി : എസ്‌സി ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ...

വേടൻ എന്ന പേര് പിൻവലിച്ച് മാപ്പ് പറയണമെന്ന് റാപ്പർ ഹിരണിനോട് വേടർ മഹാസഭ

0
കൊല്ലം: ഹിരൺദാസ് മുരളി എന്നയാൾ വേടൻ എന്ന പദം ദുരുപയോഗം ചെയ്യുന്നതായി...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
കേരള പുരസ്‌കാരത്തിന് നാമനിര്‍ദേശം സമര്‍പ്പിക്കാം സമൂഹത്തിലെ വിവിധ മേഖലകളില്‍ സമഗ്ര സംഭാവന നല്‍കിയ...

എല്ലാവരെയും കൂട്ടിയോജിപ്പിച്ച് നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തും ; അടൂര്‍ പ്രകാശ്

0
തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനറായ വിവരമറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്ന് അടൂര്‍ പ്രകാശ്. പതിവ് പരിപാടികള്‍...