Thursday, May 2, 2024 10:03 pm

സിപിഎം സമ്മേളനങ്ങളിലെ ലംഘനങ്ങള്‍ക്ക് കേസില്ല സാധാരണക്കാര്‍ക്കെതിരെ ഇന്നലെ മാത്രം 3424 കേസുകള്‍ : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് മാനദണ്ഡം പരസ്യമായി ലംഘിച്ച്‌ നടത്തുന്ന പാര്‍ട്ടി സമ്മേളനങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന പോലീസ് ഓരോ ദിവസവും സാധാരണക്കാര്‍ക്കെതിരെ കേസ് എടുക്കുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പോലീസ് ആസ്ഥാനത്തെ പത്രക്കുറിപ്പില്‍ പറയുന്നത് കഴിഞ്ഞ ദിവസം മാത്രം കോവിഡ് മാനദണ്ഡം ലംഘിച്ചതിനു 3424 പേര്‍ക്കെതിരെ കേസ് എടുത്തുയെന്നാണ്. ഇതില്‍ ഏറെ കേസുകളും മാസ്ക്ക് വെക്കാത്തതിനാണ്. ഇത്തരത്തില്‍ ഓരോ ദിവസവും ലക്ഷക്കണക്കിനു രൂപയാണു സര്‍ക്കാര്‍ സാധാരണക്കാരില്‍ നിന്നും പിഴയായി ഈടാക്കുന്നത്. നിയമ ലംഘനത്തിനു കേസ് എടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ പരസ്യമായി സിപിഎം പാര്‍ട്ടി സമ്മേളനങ്ങളില്‍ നിയമം ലംഘിക്കുമ്പോള്‍ കാഴ്ചക്കാരായി നില്‍ക്കുന്ന പോലീസ് എന്ത് സന്ദേശമാണു ജനങ്ങള്‍ക്ക് നല്‍കുന്നത്.

സാധാരണക്കാരായ ജനങ്ങള്‍ക്ക് ഒരു നീതിയും പാര്‍ട്ടിക്കാര്‍ക്ക് മറ്റൊരു നീതിയും ഇതെന്തൊരു അനീതിയാണ്. പാര്‍ട്ടി സമ്മേളനങ്ങളിലെ നിയമ ലംഘനത്തിനു പോലീസ് മുഖംനോക്കാതെ നടപടി എടുക്കണം. ഇക്കാര്യത്തില്‍ ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ ജാഗ്രത കാട്ടണം. കഴിഞ്ഞ സര്‍ക്കാര്‍ കോവിഡിന്റെ മറവില്‍ തീവെട്ടി കൊള്ള നടത്തിയപ്പോള്‍ അതിനെതിരെ കോവിഡ് മാനദണ്ഡം പാലിച്ച്‌ സമര നടത്തിയവരെ മരണത്തിന്റെ വ്യാപാരികള്‍ എന്നാണു അന്നത്തെ അന്തി പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് എല്ലാപേരും ഓര്‍ക്കുന്നുണ്ടാവും. നിയമം എല്ലാപേര്‍ക്കം ബാധകമാണു അല്ലാതെ നിയമലംഘനത്തിന്റെ പേരില്‍ സാധാരണക്കാരെ മാത്രം ക്രൂശിക്കുന്ന നടപടി പോലീസ് അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉഷ്ണ തരംഗം : തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടറുടെ ഉത്തരവ്

0
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ സൂര്യതാപം മൂലമുള്ള അപകടം ഒഴിവാക്കുന്നതിനുള്ള...

പ്ലസ് വൺ സീറ്റ്‌ : മന്ത്രിസഭ തീരുമാനം വിദ്യാർത്ഥികളെ കബളിപ്പിക്കുന്നത് : ...

0
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധികൾ പരിഹരിക്കാനെന്നോണം മന്ത്രിസഭ എടുത്ത തീരുമാനങ്ങൾ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; മനേക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു

0
ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ച് മനേക ഗാന്ധി....

ദുബായ് വിമാനത്താവളത്തിൽ നിന്നുളള നിരവധി വിമാനങ്ങൾ റദ്ദാക്കി

0
ദുബായ്: വിമാന സർവീസുകളെയടക്കം ബാധിച്ച് യുഎഇയിൽ പെയ്ത കനത്ത മഴ. ദുബായ്...