Friday, May 17, 2024 4:47 pm

സൈ​ക്കി​ൾ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷയ്​ക്ക്​ ച​ട്ട​ങ്ങ​ൾ പ​രി​ഷ്ക​രി​ക്ക​ണം ; ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കു​ട്ടി​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള സൈ​ക്കി​ള്‍ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​ക്ക് ച​ട്ട​ങ്ങ​ള്‍ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന്​ ബാ​ലാ​വ​കാ​ശ കമ്മീഷന്‍ ഉ​ത്ത​ര​വ്. ഇ​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ഗ​താ​ഗ​ത വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കും ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി. ന​ട​പ​ടി​ക​ള്‍​ക്ക് കാ​ല​താ​മ​സം വ​ന്നാ​ല്‍ സൈ​ക്കി​ള്‍ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് വി​ശ​ദ​മാ​യ ഉ​ത്ത​ര​വു​ക​ള്‍ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും ബാ​ലാ​വ​കാ​ശ കമ്മീഷന്‍ അം​ഗം കെ ​ന​സീ​ര്‍ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ല്‍ നി​ര്‍​ദേ​ശി​ച്ചു.

ഗതാഗത, ആഭ്യന്തരവകുപ്പ് സെക്രട്ടറിമാര്‍ സംസ്ഥാന പോലീസ് മേധാവി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്നിവര്‍ ഇതിനു നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയാകണം ചട്ടങ്ങളും ഉത്തരവുകളും പുറപ്പെടുവിക്കേണ്ടത്. രാത്രി സൈക്കിള്‍ യാത്ര നടത്തുന്നവര്‍ സൈക്കിളില്‍ റിഫ്ളക്ടറുകള്‍ ഘടിപ്പിക്കുകയും മധ്യലൈറ്റ് ഉണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം. ഹെല്‍മറ്റ്, റിഫ്ളക്‌ട് ജാക്കറ്റ് എന്നിവ ധരിക്കണം.

അമിത വേഗത്തിലുള്ള യാത്രകള്‍ നിയന്ത്രിക്കണം. സൈക്കിള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും മറ്റു തകരാറുകള്‍ ഇല്ലെന്ന് ഉറപ്പാക്കുകയും വേണം തുടങ്ങിയ കാര്യങ്ങള്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുത്തണം. ദേശീയ പാതകളിലും മറ്റു റോഡുകളിലും സൈക്കിള്‍ യാത്രക്ക് പ്രത്യേക ഭാഗം അടയാളപ്പെടുത്തി ട്രാക്ക് സ്ഥാപിക്കണം. സൈക്കിള്‍ യാത്രയെകുറിച്ചും സൈക്കിള്‍ യാത്രക്കാര്‍ പാലിക്കേണ്ട സുരക്ഷയെ സംബന്ധിച്ചും വിദ്യാര്‍ഥികള്‍ക്ക് അവബോധം നല്‍കുന്നതിനും ശരിയായി പരിശീലനം നല്‍കുന്നതിനും നടപടിയെടുക്കണം.

ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ സ്‌കൂളുകള്‍ക്ക് ചുറ്റുമുള്ള സ്ഥലങ്ങളിലും സമീപമുള്ള റോഡുകളിലും രാവിലേയും വൈകുന്നേരവും ഡ്യൂട്ടിക്ക് പതിവായി നിയോഗിക്കണം. പോലീസ് മൊബൈല്‍ പെട്രോളിംഗും ബൈക്ക് പെട്രോളിംഗും സ്‌കൂള്‍ സോണ്‍ റോഡുകളില്‍ സ്ഥിരമായി ക്രമീകരിക്കാനും നടപടി റിപ്പോര്‍ട്ട് 90 ദിവസത്തിനുള്ളില്‍ നല്‍കാനും കമ്മീഷന്‍ നിര്‍ദേശിച്ചു. റോഡില്‍ സൈക്കിള്‍ യാത്രക്കാരടക്കമുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മോട്ടോര്‍ വാഹന റഗുലേഷന്‍ കര്‍ശനമായി നടപ്പാക്കണം.

യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി ചട്ടങ്ങള്‍ നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുള്ളതിനാല്‍ ഇതിനനുസൃതമായി ചട്ടങ്ങള്‍ കൊണ്ടുവരുകയോ കേരള മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പരിഷ്‌ക്കരിക്കുകയോ ചെയ്യണം. സൈക്കിള്‍ യാത്രക്കാരായ കുട്ടികള്‍ സൈക്കിള്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷ മാനദണ്ഡങ്ങളും ട്രാഫിക് നിയമങ്ങളെയും സംബന്ധിച്ച്‌ വിവിധ വകുപ്പുകള്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കാന്‍ കുട്ടികളെ സജ്ജരാക്കണം.

ഇതിനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പ്, പോലീസ്, ട്രാന്‍സ് പോര്‍ട്ട് വകുപ്പ് എന്നിവര്‍ സ്വീകരിക്കണം. സൈക്കിള്‍ അപകടങ്ങള്‍ സംസ്ഥാനത്ത് തുടരുന്നതായും ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിന് അടിയന്തിര ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ട് ബാലാവകാശ പ്രവര്‍ത്തക സുനന്ദ കമ്മീഷന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വനിതാ കമ്മിഷന്‍ സിറ്റിംഗ് : 16 പരാതികള്‍ തീര്‍പ്പാക്കി

0
പത്തനംതിട്ട : വനിതാ കമ്മിഷന്‍ പത്തനംതിട്ട ജില്ലാതല സിറ്റിങ്ങില്‍ 16 പരാതികള്‍...

മുംബൈയിൽ പരസ്യബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവം ; കമ്പനി ഉടമ അറസ്റ്റിൽ

0
മുംബൈ: മുംബൈയിലെ ഘാട്‌കോപ്പറിൽ പരസ്യ ബോർഡ് തകർന്ന് 16 പേർ മരിച്ച...

70 ലക്ഷം ആർക്ക്? നിർമൽ NR 380 ലോട്ടറി ഫലം പുറത്ത്

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 380 ലോട്ടറി നറുക്കെടുപ്പ്...

ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു

0
ആലപ്പുഴ: ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു. കര്‍ണാടക...