കെ റെയില്‍ ഡിപിആറില്‍ ആവശ്യമായ മാറ്റം വരുത്തും ; മന്ത്രി എം വി ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  കെ റെയില്‍ ഡിപിആറില്‍ ആവശ്യമായ മാറ്റം വരുത്തുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍. കെ റെയിലിനെതിരായ വിമര്‍ശനങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നും മന്ത്രി പറഞ്ഞു. കെ റെയിലിനെതിരായ തങ്ങളുടെ ആശങ്കകളെല്ലാം ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. ഡിപിആര്‍ ഇതുവരെ മറച്ച് വെച്ചത് ദൂരൂഹമാണെന്ന് മെട്രോമാന്‍ ഇ ശ്രീധരനും കുറ്റപ്പെടുത്തി.

ഡിപിആര്‍ രഹസ്യരേഖയാണെന്നും പുറത്ത് വിടാനാകില്ലെന്നും ആവര്‍ത്തിച്ച് പറഞ്ഞ് കൊണ്ടിരുന്നവരാണ് ഇപ്പോള്‍ ഡിപിആറില്‍ ആവശ്യമായ മാറ്റം വരുത്തുമെന്ന് പറയുന്നത്. ഇന്നലെ പുറത്ത് വിട്ട ഡിപിആര്‍ അന്തിമരേഖയല്ലെന്നും കേന്ദ്രസര്‍ക്കാരിന്‍റെ ബന്ധപ്പെട്ട ഏജന്‍സികളുടെ ആവശ്യപ്രകാരം വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്നുമാണ് കെ റെയില്‍ അധികൃതര്‍ അറിയിക്കുന്നത്. പ്രതിപക്ഷവും കെ റെയില്‍ വിരുദ്ധ സമര സമിതിയും പരിസ്ഥിതി പ്രവര്‍ത്തകരും പങ്കുവെക്കുന്ന ആശങ്കകള്‍ ശരിയെന്ന് തെളിയുമ്പോഴാണ് തുറന്ന ചര്‍ച്ചയും തിരുത്തും ഉണ്ടാകുമെന്ന സൂചന മന്ത്രി എം വി ഗോവിന്ദന്‍ നല്‍കുന്നത്.

തങ്ങള്‍ മാസങ്ങളായി ഉന്നയിക്കുന്ന എല്ലാ ആശങ്കകളും ഇന്നലെ ഡിപിആര്‍ പുറത്ത് വന്നതോടെ ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഡിപിആര്‍ രഹസ്യരേഖയല്ലെന്നും പല വന്‍കിടപദ്ധതികളുടെയും ഡിപിആറുകള്‍ നേരത്തെ പുറത്ത് വന്നിട്ടുണ്ടെന്നും ആധികരികമായി പറഞ്ഞത് മെട്രോമാന്‍ ഇ ശ്രീധരനായിരുന്നു. ഇത്  ഇത്രയും നാള്‍ മറച്ച് വെച്ചത് ദുരൂഹമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഡിപിആര്‍ വിശദമായി പഠിച്ച് എല്ലാ വിവരങ്ങളും ഉടന്‍ ജനങ്ങളെ അറിയിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. കെ റെയിലിനെ കുറിച്ചുള്ള ഇനിയുള്ള ചര്‍ച്ച ഡിപിആര്‍ കേന്ദ്രീകരിച്ചായിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ

0
അബുദാബി: ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെ...

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ അഴിമതി: അന്വേഷണത്തിൽ ആരോഗ്യമന്ത്രിക്ക് അതൃപ്തി

0
തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന്...

കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കും ; കൗമാരക്കാർക്കായി ടീൻ ചാറ്റ് ജി.പി.ടി.

0
സാൻ ഫ്രാൻസിസ്‌കോ : 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി 'ചാറ്റ്...

ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും : കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയില്‍ H.O ഗോള്‍ഡ്‌...

0
കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച്...