Sunday, January 5, 2025 12:41 am

ഓണ്‍ലൈന്‍ ഗയിം ; തിരുവോണനാളില്‍ ഒരു ജീവന്‍കൂടി അപഹരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ഓണ്‍ലൈന്‍ ഗയിം തിരുവോണനാളില്‍ ഒരു ജീവന്‍കൂടി അപഹരിച്ചു. കൂരാലി ഒട്ടയ്ക്കല്‍ റോഡില്‍ ആനിക്കുഴിയില്‍ ഹരിദാസ് – ജയശ്രീ ദമ്പതികളുടെ മകന്‍ മാനസ് ഹരിദാസ് (21) ആണു മരിച്ചത്. ‌യുവാവിനെ തിരുവോണ ദിവസം വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വീടിനുള്ളില്‍ കൂടുതല്‍ സമയവും ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന മാനസ് മിക്ക സമയത്തും കംപ്യൂട്ടര്‍ ഗെയിമുകളിലും മറ്റ് ഓണ്‍ലൈന്‍ ഇടപാടുകളിലും ആയിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു. നേരത്തേ കൗണ്‍സലിങ് നടത്തിയിരുന്നുവെന്നു ബന്ധുക്കള്‍ പോലീസില്‍ മൊഴി നല്‍കി.

സംഭവസമയം വീട്ടില്‍ ആരും ഇല്ലായിരുന്നു. മാതാവും സഹോദരി മാനസിജയും കുടുംബവീട്ടില്‍ പോയി മടങ്ങി എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ പരിശോധനയില്‍ കോവിഡ് പോസിറ്റീവായതോടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിവരാവകാശ രേഖ നൽകാൻ കൈക്കൂലി വാങ്ങിയ തൃശൂർ മാടക്കത്ര വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ

0
തൃശൂർ: വിവരാവകാശ രേഖ നൽകാൻ കൈക്കൂലി വാങ്ങിയ തൃശൂർ മാടക്കത്ര വില്ലേജ്...

കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു

0
മലപ്പുറം: തിരൂരങ്ങാടിയിൽ വാഹനത്തിൽ കടത്തിക്കൊണ്ടുവന്ന 2.1 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ്...

വലപ്പാട് എടമുട്ടത്ത് യുവാവിന് കുത്തേറ്റു

0
തൃശൂർ : വലപ്പാട് എടമുട്ടത്ത് യുവാവിന് കുത്തേറ്റു. കഴിമ്പ്രം തവളക്കുളം സ്വദേശി...

തിരുവല്ല തോട്ടഭാഗത്ത് ഒറ്റയക്ക ലോട്ടറി തട്ടിപ്പിൽ രണ്ട് പേരെ പോലീസ് പിടികൂടി

0
പത്തനംതിട്ട: തിരുവല്ല തോട്ടഭാഗത്ത് ഒറ്റയക്ക ലോട്ടറി തട്ടിപ്പിൽ രണ്ട് പേരെ പോലീസ്...