ഓണ്‍ലൈന്‍ ജോലി നല്‍കി തട്ടിപ്പ് ; മണി മ്യൂള്‍ കുറ്റകൃത്യങ്ങളില്‍ മുന്നറിയിപ്പുമായി പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള തൊഴില്‍ പരസ്യങ്ങള്‍ കണ്ട് സമീപിക്കുന്നവരെ ഓണ്‍ലൈന്‍ ജോലി നല്‍കി കുടുക്കാന്‍ തട്ടിപ്പുസംഘങ്ങള്‍ ഇറങ്ങുന്നതായി പോലീസ് മുന്നറിയിപ്പ്. സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിള്‍ പേ അക്കൗണ്ടുമുള്ളവരെയാണ് തട്ടിപ്പിന് ഇരയാക്കുന്നത്. തട്ടിപ്പുകാര്‍ കൈമാറുന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിനല്‍കിയാല്‍ നിശ്ചിതശതമാനം തുക ലഭിക്കുമെന്നതിനാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ തട്ടിപ്പുകാരുടെ ഇടനിലക്കാരാകുന്നു. ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് നല്‍കുന്നവരും (മണി മ്യൂള്‍) കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നതായും പോലീസ് പറയുന്നു. ഡേറ്റാ എന്‍ട്രി ഒഴിവുകളുണ്ടെന്നതടക്കം പരസ്യം നല്‍കി ഓണ്‍ലൈന്‍ ജോലി നല്‍കും. ജോലിയുടെ ഭാഗമായി ബാങ്ക് അക്കൗണ്ട് നമ്പരും മറ്റ് വിവരങ്ങളും ശേഖരിക്കും. പിന്നീടാകും ജോലി എന്തെന്ന് പറയുക. നല്ല കമ്മീഷന്‍ കിട്ടുമെന്നതിനാല്‍ പലരും ഇതിന് തയാറാകും.

ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം തട്ടിപ്പുകാര്‍ക്ക് നിക്ഷേപിക്കാനായി താത്കാലികമായി ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നല്‍കുകയാണ് രീതി. അക്കൗണ്ടിലെത്തുന്ന തുക ഒരു നിശ്ചിത അളവാകുമ്പോള്‍ തട്ടിപ്പുകാര്‍ പറയുന്ന ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം. ഉയര്‍ന്ന കമ്മിഷനാണ് വാഗ്ദാനം ചെയ്യുന്നത്. ‘ജോലി’യുടെ ഭാഗമായി വ്യക്തിഗതരേഖകള്‍ ഉള്‍പ്പെടെയുള്ളവ നേരത്തെതന്നെ തട്ടിപ്പുകാര്‍ക്ക് നല്‍കിയിട്ടുള്ളതിനാല്‍ ഇടയ്ക്കുവെച്ച് പിന്മാറലും ബുദ്ധിമുട്ടാകുന്നുവെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...