ഓൺലൈൻ വായ്പാതട്ടിപ്പ് ; മലയാളി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ : കു​റ​ഞ്ഞ പ​ലി​ശ​നി​ര​ക്കി​ൽ വാ​യ്പ വാ​ഗ്ദാ​നം ചെ​യ്ത് ഇ​ൻ​സ്റ്റ​ന്റ് ലോ​ൺ ആ​പ് വ​ഴി ഇ​ന്ത്യ​യി​ൽ​നി​ന്ന് 465 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ മ​ല​യാ​ളി​യെ പു​തു​ച്ചേ​രി സൈ​ബ​ർ ക്രൈം ​പോലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ശ​രീ​ഫ് (42) ആ​ണ് പി​ടി​യി​ലാ​യ​ത്. വാ​യ്പ​യെ​ടു​ത്ത​വ​ർ പ​ണം തി​രി​കെ ന​ൽ​കി​യ​തി​നു ശേ​ഷ​വും അ​വ​രു​ടെ ഫോ​ട്ടോ​ക​ൾ മോ​ർ​ഫ് ചെ​യ്ത് സു​ഹൃ​ത്തു​ക്ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും അ​യ​ക്കു​മെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്യു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി കൂ​ടു​ത​ൽ പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യും പ​രാ​തി​യു​ണ്ട്. മു​ഹ​മ്മ​ദ് ശ​രീ​ഫു​മാ​യി ബ​ന്ധ​മു​ള്ള ത​ട്ടി​പ്പ് സം​ഘ​ത്തി​ന് ഇ​ന്ത്യ​യി​ൽ മാ​ത്ര​മ​ല്ല, വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ​യും ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. ത​ട്ടി​പ്പി​ൽ മ​റ്റു നി​ര​വ​ധി പേ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്നും ചോ​ദ്യം​ചെ​യ്യ​ലി​ൽ വ്യ​ക്ത​മാ​യി.

മോ​ഷ്ടി​ച്ച പ​ണം ക്രി​പ്‌​റ്റോ​ക​റ​ൻ​സി​യാ​ക്കി വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തി​യ​താ​യും തെ​ളി​ഞ്ഞു. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ട്രാ​വ​ൽ ക​മ്പ​നി​യും ത​ട്ടി​പ്പ് കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് പോലീ​സ് കേ​ന്ദ്ര​ങ്ങ​ൾ അ​റി​യി​ച്ചു. ട്രാ​വ​ൽ ക​മ്പ​നി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ, വി​ദേ​ശ ശാ​ഖ​ക​ൾ, വി​ദേ​ശ​ത്തേ​ക്ക് പോ​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ പോലീ​സ് ശേ​ഖ​രി​ച്ചു​വ​രു​ക​യാ​ണ്. ത​ട്ടി​പ്പ് സം​ഘ​ത്തി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന 331 കോ​ടി രൂ​പ​യു​ടെ സ്ഥാ​വ​ര, ജം​ഗ​മ സ്വ​ത്തു​ക്ക​ൾ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ.​ഡി ​അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണ്. പു​തു​ച്ചേ​രി​യി​ൽ​നി​ന്നു​ള്ള പ്ര​ത്യേ​ക പോലീ​സ് സം​ഘം കേ​ര​ള​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷിനെ തേടി എ.കെ.ജി ഭവനിൽ പോലീസെത്തി ; ജോൺ ബ്രിട്ടാസ്...

0
ന്യൂഡല്‍ഹി: എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. ഐഷിയെ...

പ്രവർത്തനം രാജ്യവ്യാപകമായി വികസിപ്പിക്കാനൊരുങ്ങി ‘കോക്രോച്ച് ജനതാ പാർട്ടി’

0
ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഒരു മാസം...

​’പോലീസിന് ആര് അനുമതി നൽകി?’; ലോക്സഭയിൽ പെല്ലറ്റ് ഗൺ വിഷയത്തിൽ സർക്കാരിനെ ചോദ്യം ചെയ്ത്...

0
ന്യൂഡൽഹി: ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടത്തിയ പോലീസ് അതിക്രമത്തെ ചോദ്യം...

ഹൃദയ ചികിത്സയുടെ ഇൻഷുറൻസ് തുക നിഷേധിച്ചു : നാഷണൽ ഇൻഷുറൻസ് 2,25,000 രൂപയും പലിശയും...

0
തൃശ്ശൂര്‍ : പോളിസി ചേരുമ്പോൾ  രക്തസമ്മർദ്ദവും പ്രമേഹവും മറച്ചുവെച്ചുവെന്ന് പറഞ്ഞ് ഹൃദയ...