Tuesday, April 15, 2025 12:05 pm

ഓണ്‍ലൈന്‍ വഴി ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് ; ഡല്‍ഹി സ്വദേശികള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഓണ്‍ലൈന്‍ വഴി ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ നിരവധി മലയാളികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ ഡല്‍ഹി സ്വദേശികളായ സഹോദരങ്ങള്‍ പോലിസ് പിടിയില്‍.കേസിലെ ഒന്നാം പ്രതി വെസ്റ്റ് ഡല്‍ഹി, രഗുബീര്‍ നഗര്‍ വിവേക് പ്രസാദ് (29), ഇയാളുടെ സഹോദരനും 2ാം പ്രതിയുമായ വിനയ് പ്രസാദ് (23) എന്നിവരാണ് പോലീസ് പിടിയിലായത് തൃശ്ശൂര്‍ സൈബര്‍ ക്രൈം പോലിസ് ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്ത പ്രതികളെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും പനങ്ങാട് പോലിസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.

കേരളത്തില്‍ ഹരിപ്പാട് കാര്‍ത്തികപള്ളിയില്‍ പിതാവിന്റെ വീടും, തിരുവല്ലയില്‍ അമ്മവീടുമുള്ള പ്രതികള്‍ ജനിച്ചതും വളര്‍ന്നതും ഡല്‍ഹിയിലാണ്, വളരെ നന്നായി മലയാളം സംസാരിക്കുന്ന ഇവര്‍.ട്രാവന്‍കൂര്‍ ഫൈനാന്‍സേഴ്‌സ്, ലക്ഷ്മി വിലാസം ഫൈനാന്‍സേഴ്‌സ് എന്നിങ്ങനെ വിവിധ വ്യാജ ഫൈനാന്‍സ് കമ്ബനികളുടെ പേരിലായിരുന്നു തട്ടിപ്പ്.

സ്ത്രീകള്‍ക്ക് ഒരു ശതമാനവും, പുരുഷന്മാര്‍ക്ക് രണ്ടു ശതമാനവും കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ ശരിയാക്കി തരാം എന്ന് പറഞ്ഞ് പ്രതികള്‍ എസ്‌എംഎസ് അയക്കും. ഇതില്‍ കുടുങ്ങുന്ന ഇരകളെ എക്‌സിക്യൂട്ടീവ് ഏജന്റ് എന്ന് പരിചയപ്പെടുത്തി അവരോട് സംസാരിക്കുകയും അതിന് ശേഷം ആളുകളുടെ കയ്യില്‍ നിന്ന് ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്,ബാങ്ക്‌സ്‌റ്റേറ്റ്‌മെന്റ് എന്നിവ വാട്ട്‌സ് ആപ്പിലൂടെ വാങ്ങിയ ശേഷം ലോണ്‍ അപ്രൂവല്‍ അയച്ച്‌ കൊടുക്കും.

വിവിധ ഫൈനാന്‍സ് കമ്ബിനികളുടെ വെബ് സൈറ്റില്‍ നിന്ന് ലഭിച്ചിരുന്ന എഗ്രിമെന്റും മറ്റും എഡിറ്റ് ചെയ്ത് കസ്റ്റമര്‍ക്ക് കൊടുത്ത് എഗ്രിമെന്റ്്ഫീസ് അടയ്ക്കാന്‍ ചത്തീസ്ഗഡിലേയും, മധ്യപ്രദേശിലേയും ബാങ്ക് അക്കൗണ്ട് നമ്ബറുകളും, എംഡിഎഫ്‌സി ക്യുആര്‍കോഡും ആളുകള്‍ക്ക് അയച്ച്‌ കൊടുക്കും എഗ്രിമെന്റ് ഫീസ് അടച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ വാട്ട്‌സ് ആപ്പില്‍ എഗ്രിമെന്റ് ലെറ്റര്‍ അയച്ചു കൊടുക്കും.

ലോണ്‍ തുക അക്കൗണ്ടിലേക്ക് കയറുന്നില്ലെന്നും, അതിനായി ഡിമാന്റ് ഡ്രാഫ്റ്റ് എടുക്കണമെന്നും അതിന് വീണ്ടും പൈസ വേണമെന്നും പറഞ്ഞ് ഇന്‍ഷുറന്‍സ്, ടാക്‌സ് എന്നിങ്ങനെ ഓരോ കാര്യങ്ങള്‍ പറഞ്ഞ് പരമാവധി തുക അക്കൗണ്ടിലേക്ക് അയപ്പിച്ച ശേഷം എടിഎം കാര്‍ഡ് വഴി ഡല്‍ഹിയില്‍നിന്നും പണം പിന്‍വലിച്ച്‌ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്യുകയാണ് ഇവരുടെ തട്ടിപ്പ് രീതിയെന്നും പോലിസ് പറഞ്ഞു.

പനങ്ങാട് സ്വദേശി പ്രഭിലാലിന് രണ്ട് ലക്ഷം രൂപം ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ 1.5 ലക്ഷം രൂപ കബളിപ്പിച്ച്‌ തട്ടിയെടുത്ത സംഭവത്തില്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എശ്വര്യ ഡോംഗ്രെയുടെ നിര്‍ദ്ദേശാനുസരണം കൊച്ചി സിറ്റി സൈബര്‍ പോലിസും, പനങ്ങാട് പോലിസും സംയുക്തമായി അന്വേഷണം നടത്തിവരവെയാണ് തൃശൂര്‍ സൈബര്‍ ക്രൈം പോലിസ് ഡല്‍ഹിയില്‍ നിന്നും ഇവരെ അറസ്റ്റ് ചെയ്തത്.

സെപ്തംബര്‍ 11 വരെ പോലിസ് കസ്റ്റഡിയിലുള്ള പ്രതികളെ എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ വൈ നിസാമുദ്ദീന്റെയും, പോലിസ് ഇന്‍സ്‌പെക്ടര്‍ കെ എന്‍ മനോജിന്റെ യും നേതൃത്വത്തില്‍ കൊച്ചിസിറ്റി സൈബര്‍ പോലിസും പനങ്ങാട് പോലിസും ചോദ്യം ചെയ്തു വരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

0
എറണാകുളം: കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. എറണാകുളം നേര്യമംഗലം മണിയാമ്പാറയിലാണ്...

സംസ്ഥാനങ്ങളുടെ അവകാശം പഠിക്കാൻ സമിതിയെ നിയോഗിച്ച് തമിഴ്നാട്‌ സർക്കാർ

0
ചെന്നൈ: സംസ്ഥാനങ്ങളുടെ അവകാശം പഠിക്കാൻ സമിതിയെ നിയോഗിച്ച് തമിഴ്നാട്‌ സർക്കാർ. സുപ്രീം...

നിയമസഭയില്‍ സ്വയംഭരണാവകാശ പ്രമേയം അവതരിപ്പിച്ച് എംകെ സ്റ്റാലിന്‍

0
ചെന്നൈ: സ്വയംഭരണ അവകാശം പ്രഖ്യാപിച്ച് തമിഴ്‌നാട്. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തമിഴ്‌നാട്...

പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്രട്ടാതി ഉത്സവത്തിന് തുടക്കമായി

0
റാന്നി : പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്രട്ടാതി ഉത്സവത്തിന് തുടക്കമായി. തിങ്കളാഴ്ച...