പ്രതിഭാ നാടക അവാര്‍ഡ് : അവസാന തീയതി സെപ്റ്റംബര്‍ 15

For full experience, Download our mobile application:
Get it on Google Play

മനാമ : ബഹ്‌റൈനിലെ പുരോഗമന സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ പ്രതിഭയുടെ പ്രഥമ നാടക അവാര്‍ഡിന് രചന അയക്കാനുള്ള അവസാന തീയതി 2021 സെപ്റ്റംബര്‍ 15 ന് അവസാനിക്കും. മികച്ച പ്രതികരണമാണ് നാടകരചയിതാക്കളില്‍ നിന്നും ലഭിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ അവാര്‍ഡ് പ്രഖ്യാപിക്കും. 25,000 രൂപയുടെ ക്യാഷ് അവാര്‍ഡും ഫലകവും കീര്‍ത്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഇന്ത്യയിലെ നാടകരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജൂറിയാണ് രചനകള്‍ തെരഞ്ഞെടുക്കുക. മലയാള നാടകങ്ങളാണ് പരിഗണിക്കുക. പുരോഗമനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന, ഒരു മണിക്കൂര്‍ വരെ അവതരണ ദൈര്‍ഘ്യം വരാവുന്നവയായിരിക്കണം രചനകള്‍. 2019 ജനുവരി ഒന്നിന് ശേഷമുള്ള പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മൗലിക രചനകളായിരിക്കും പുരസ്‌കാരത്തിന് പരിഗണിക്കുക. നാടക രചനകള്‍ [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ പിഡിഎഫ് ആയി അയക്കണം.

നാടക രചനയില്‍ രചയിതാവിന്റെ പേരോ അതുമായി ബന്ധപ്പെട്ട സൂചനകളോ ഉണ്ടാകരുത്. രചയിതാവിന്റെ പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ എന്നിവ നാടക രചനയോടൊപ്പം അനുബന്ധമായി മാത്രമേ അയക്കാവൂവെന്നും ഭാരവാഹികള്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...