സ്വത്ത്​ വീതം വെക്കുന്നതിനെ ചൊല്ലി ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കo ; യുവാവിനെ കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

വണ്ടൂര്‍ : സ്വത്ത്​ വീതം വെക്കുന്നതിനെ ചൊല്ലി ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പഴയ വാണിയമ്ബലം പരേതനായ കൂറ്റഞ്ചേരി നാരായണ​െന്‍റ മകന്‍ വിജേഷാണ്​ (37) മരിച്ചത്. കഴിഞ്ഞ പഞ്ചായത്ത് ​െതരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു വിജേഷ്.

ശനിയാഴ്ച വൈകീട്ട്​ നാ​േലാടെയായിരുന്നു സംഭവം. വിജേഷി​െന്‍റ അമ്മാവ​െന്‍റ മകനും പ്രതിയുമായ ഓമാനി മനോജ് രക്ഷപ്പെട്ടു. പഴയ വാണിയമ്ബലത്തുള്ള മനോജി​െന്‍റ അച്ഛ​െന്‍റ തറവാട് സ്ഥലം വീതം വെക്കാന്‍ ശനിയാഴ്ച രാവിലെ ചര്‍ച്ച നടന്നിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഒത്തുതീര്‍പ്പിലെത്തുകയും ചെയ്തു. പിന്നീട് വൈകീട്ട്​ വീണ്ടും ഇ​േതക്കുറിച്ച്‌ വാക്കേറ്റം ഉണ്ടാവുകയും മനോജ് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച്‌ വിജേഷി​െന്‍റ വയറ്റില്‍ കുത്തുകയുമായിരുന്നു.

ഉടന്‍ ബന്ധുക്കള്‍ക്ക് നേരെ കത്തി വീശി മനോജ് ബൈക്കില്‍ കയറി രക്ഷപ്പെട്ടു. വിജേഷിനെ സമീപത്തുള്ള ആശുപത്രിയിലും തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഖിലയാണ് ഭാര്യ. മക്കള്‍: അവന്തിക, അശ്വാനന്ദ്, ആറു മാസം പ്രായമുള്ള അനന്ദിക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...