തിരുവനന്തപുരം : ഓണ്‍ലൈന്‍ റമ്മി കളി യുവാവിന്‍റെ ജീവനെടുത്തു. ഓണ്‍ലൈനായി റമ്മി കളിച്ച് 21 ലക്ഷം രൂപ നഷ്ടമായതിനെ തുടര്‍ന്ന് തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീതാണ് (28) വീടിന് സമീപത്തെ പറമ്പില്‍ തൂങ്ങിമരിച്ചത്.
ഒരു വര്‍ഷമായി ഓണ്‍ലൈന്‍ റമ്മി കളിയുടെ അടിമയായിരുന്നു യുവാവ്. റമ്മി കളിയിലൂടെ മാത്രം പല തവണയായി വിനീതിന് 21 ലക്ഷം രൂപയാണ് നഷ്ടമായത്. സ്വകാര്യ ലോണ്‍ കമ്പിനികളില്‍ നിന്ന് കടമെടുത്താണ് വിനീത് ഓണ്‍ലൈനായി റമ്മി കളിച്ചിരുന്നത്. എന്നാല്‍ ഇതില്‍ പല കളികളിലും ഉള്ള പണം പോയതോടെ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനായി യുവാവ്. ഇതാണ് ആത്മഹത്യ ചെയ്യുവാന്‍ കാരണം.