സിപിഎം – പൗരമുന്നണി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്കു വെട്ടേറ്റു

For full experience, Download our mobile application:
Get it on Google Play

കുഴല്‍മന്ദം : സിപിഎം – പൗരമുന്നണി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്കു വെട്ടേറ്റു. പൗരമുന്നണി പ്രവര്‍ത്തകനും കണ്ണനൂരിലെ കുഴല്‍മന്ദം ബ്ലോക്ക് റൂറല്‍ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമായ എന്‍ വിനേഷിനാണു വെട്ടേറ്റത്. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ കണ്ണനൂരിലെ സൊസൈറ്റി കെട്ടിടത്തിനു മുന്നിലാണ് ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

ഏറ്റുമുട്ടലില്‍ കൈക്ക് വെട്ടേറ്റ എന്‍ വിനേഷിനെ ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ സൊസൈറ്റിയുടെ വാതില്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. സൊസൈറ്റിക്കെതിരെ അഴിമതി ആരോപിച്ച്‌ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് പ്രചാരണ വാഹനത്തില്‍ അനൗണ്‍സ്‌മെന്റ് നടത്തിയെന്നാരോപിച്ച്‌ സിപിഎം പ്രവര്‍ത്തകനായ രമേഷിനെ കഴിഞ്ഞ ദിവസം പൗരമുന്നണി പ്രവര്‍ത്തകരായ റിനു, മുകേഷ്, വിനേഷ് എന്നിവര്‍ ആക്രമിച്ചതായി പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

മര്‍ദനമേറ്റ രമേഷ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഉച്ചയോടെ സിപിഎം കണ്ണനൂര്‍ പാര്‍ട്ടി ഓഫിസിലെ കൊടിമരം തകര്‍ക്കാന്‍ ശ്രമമുണ്ടായെന്നും ഇതു പ്രതിരോധിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണു സംഘര്‍ഷമുണ്ടായതെന്നുമാണ് സിപിഎം പറയുന്നത്. പാര്‍ട്ടി ഓഫിസിനു സമീപത്താണു സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. അതിനിടെ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത ഉണ്ടായിട്ടും സ്ഥലത്തുണ്ടായിരുന്ന പോലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്.

കണ്ണനൂരിലെ കുഴല്‍മന്ദം ബ്ലോക്ക് റൂറല്‍ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എന്‍ വിനേഷിനെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിപ്പരുക്കേല്‍പിച്ചതിലും സൊസൈറ്റി ഓഫിസ് അടിച്ചു തകര്‍ത്തതിലും ഭരണ സമിതി പ്രതിഷേധിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...