നാവായിക്കുളം സംഭവം ; കുളത്തിൽ ചാടിയ ഇളയ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം നാവായിക്കുളത്ത് കാണാതായ ഇളയ മകന്‍റെ മൃതദേഹവും കണ്ടെത്തി. കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പിതാവ് സഫീര്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തെന്നാണ് പോലീസ് നിഗമനം. മൂത്ത മകന്‍ അല്‍ത്താഫിനെ കഴുത്തറുത്ത നിലയില്‍ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. ഇളയ മകന്‍ അന്‍ഷാദിന്‍റെ മൃതദേഹമാണ് അവസാനം കണ്ടെത്തിയത്. സഫീറിന്‍റെ മൃതദേഹം നേരത്തെ ആറാട്ട് കുളത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു.

അൽത്താഫിന്‍റെ മൃതദേഹം വീടിനുള്ളിൽ കെട്ടിയിട്ട് കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. പിതാവ് സഫീറിനെയും ഇളയ മകനെയും കാണ്മാനില്ലായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ക്ഷേത്ര കുളത്തിനടുത്ത് സഫീറിന്‍റെ ഓട്ടോറിക്ഷ കണ്ടെത്തിയത്. ഇളയ മകനുമായി സഫീർ കുളത്തിൽ ചാടിയതായുള്ള സംശയത്തെ തുടർന്ന് ക്ഷേത്ര കുളത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

സഫീറും ഭാര്യയും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഇവർ ഏറെ നാളായി പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. കുട്ടികൾ സഫീറിനൊപ്പമായിരുന്നു താമസം. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...