കെ.എം ഷാജി എംഎൽഎയ്‌ക്കെതിരായ വധഭീഷണി ; അന്വേഷണ സംഘം മുംബൈയിലേക്ക് പോകും

For full experience, Download our mobile application:
Get it on Google Play

കോ​ഴിക്കോട് : കെ.എം ഷാജി എംഎൽഎയ്‌ക്കെതിരായ വധഭീഷണി കേസിൽ കൂടുതൽ തെളിവ് ശേഖരിക്കുന്നതിനായി അന്വേഷണ സംഘം മുംബൈയിലേക്ക് പോകും. കേസിൽ പ്രതിയായ പാപ്പിനിശേരി സ്വദേശി തേജസിനെ കഴിഞ്ഞ രണ്ട് ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. മുംബൈയിലുള്ള ചില സുഹൃത്തുക്കളുമായി നിരവധി തവണ ഇയാൾ ഫോണിൽ സംസാരിച്ചതായി പോലീസ് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം മുംബൈയിലേക്ക് പോകുന്നത്.

തോജസിന്‍റെ മുംബൈ ബന്ധം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തും. അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം സിഐ പി.ആർ മനോജിന്‍റെ നേതൃത്വത്തിലുള്ള സംഘം മുംബൈയിലേക്ക് പോകുന്നത്. അതേസമയം ഷാജിക്കെതിരെ തേജസ് നടത്തിയ ഫോൺ സംഭാഷണത്തിൽ കാര്യമായ കഴമ്പ് ഇല്ലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....