ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ടിക്കറ്റടക്കം ഓൺലൈനിൽ

For full experience, Download our mobile application:
Get it on Google Play

കാസർകോട്: സംസ്ഥാനത്ത് വനം, വന്യജീവി വകുപ്പിന്റെ കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ജൂലായ് ഒന്നുമുതൽ സന്ദർശക പാസടക്കം ഓൺലൈൻ വഴിയാക്കുന്നു. പാർക്കിംഗ് ഫീസ്, ഗേറ്റ് പാസ്, താമസ വാടക അടക്കമുള്ളവയ്ക്കെല്ലാം ഇത് ബാധകം. ക്യൂ ആർ കോഡ് വഴിയോ ഗൂഗിൾപേ വഴിയോ ഉൾപ്പെടെ പണമടയ്ക്കാം. പണം നേരിട്ട് ഈടാക്കേണ്ടെന്നാണ് നിർദ്ദേശം.ചിലയിടങ്ങളിൽ ഫീസ് പിരിക്കുന്നതിലുൾപ്പെടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണിത്. നേരത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും ഇക്കോ ഷോപ്പുകളിലും വിജിലൻസ് നടത്തിയ റെയ്ഡിൽ വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലടക്കം ക്രമക്കേട് കണ്ടെത്തിയിരുന്നു. സന്ദർശക പാസ് നൽകുന്നതിലടക്കമാണ് ക്രമക്കേട് കണ്ടെത്തിയത്. പെരിയാർ, ഇരവികുളം,റാണീപുരം, തെന്മല, പെരുവണ്ണാമൂഴി, വയനാട് തുടങ്ങി 41 പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങൾ സംസ്ഥാനത്തുണ്ട്. തിരിമറി ഒഴിവാക്കാനാണ് പുതിയ സംവിധാനമെന്ന് കാസർകോട് ഡി. എഫ്.ഒ കെ.അഷ്‌റഫ് പറയുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാത്മാ ഗാന്ധിയെ വധിച്ചവരാണ് തങ്ങളെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നതെന്ന് അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധക്കാര്‍ ദേശവിരുദ്ധരാണെന്ന ആര്‍എസ്എസ് നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി അഭിജീത്...

പാലക്കാട് കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍

0
പാലക്കാട് : കേരളത്തിന്റെ റെയില്‍വേ വികസന മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി. പാലക്കാട്...

ആലപ്പുഴയിൽ ഗൃഹനാഥന്റെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് 15 പവൻ സ്വർണം കവർന്നെന്ന് പരാതി

0
ആലപ്പുഴ: ആലപ്പുഴയിൽ ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് 15 പവൻ...

ഇ. ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി

0
 കൊച്ചി: ഇ. ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ...