ഓണ്‍ലൈന്‍ വിവാഹങ്ങള്‍ക്ക്​ സര്‍ട്ടിഫിക്കറ്റ്​ നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: വി​ദേ​ശ​ത്തു​ള്ള വ​ര​ന്‍റെ സാ​ന്നി​ധ്യം വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ്​​ സം​വി​ധാ​ന​ത്തി​ലൂ​ടെ ഉ​റ​പ്പാ​ക്കി വി​വാ​ഹം ര​ജി​സ്​​റ്റ​ര്‍​ ചെ​യ്​​ത്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​​ ന​ല്‍​കാ​ന്‍ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്. കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വാ​ഹ ര​ജി​സ്​​ട്രേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്​ ജ​സ്​​റ്റി​സ്​ പി.​ബി. സു​രേ​ഷ്​ കു​മാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

വ​ര​ന്‍റെ മാ​താ​പി​താ​ക്ക​ളി​ല്‍ ആ​രേങ്കി​ലും ന​ല്‍​കു​​ന്ന സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​വ​രു​ടെയും വ​ധു​വി​​ന്‍റെയും ഒ​പ്പ്​ വെ​പ്പി​ച്ച​ശേ​ഷം വ​രന്‍റെ സാ​ന്നി​ധ്യം ഓ​ണ്‍​ലൈ​നി​ല്‍ ഉ​റ​പ്പാ​ക്കി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ന​ല്‍​ക​ണം.

ഒ​രു വ​ര്‍​ഷ​ത്തി​ന​കം വ​ര​ന്‍ നേ​രി​​ട്ടെ​ത്തി ര​ജി​സ്​​റ്റ​റി​ല്‍ ഒ​പ്പി​ട​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ര​ജി​സ്​​ട്രേ​ഷ​ന്‍ റ​ദ്ദാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി ജെ.​എ​സ്.​ ശ്രീ​ല​ക്ഷ്​​മി ന​ല്‍​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. 2019 ആ​ഗ​സ്​​റ്റ്​ 24ന് ​വി​വാ​ഹം ക​ഴി​ഞ്ഞ​തി​​നെ​ത്തു​ട​ര്‍​ന്ന്​ കേ​ര​ള ര​ജി​സ്​​ട്രേ​ഷ​ന്‍ ഓ​ഫ്​ മാ​ര്യേ​ജ​സ്​ (കോ​മ​ണ്‍) റൂ​ള്‍​സ്​ 2008 പ്ര​കാ​രം ര​ജി​സ്​​ട്രേ​ഷ​ന്​ വേ​ണ്ടി ഭ​ര്‍​ത്താ​വ്​ സ​നൂ​പി​നൊപ്പം പ​ഞ്ചാ​യ​ത്ത്​ ഓ​ഫി​സി​ല്‍ അ​പേ​ക്ഷ ന​ല്‍​കി.

ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​വ​ധി​യി​ലും തു​ട​ര്‍​ന്ന്​ അ​വ​ധി ദി​വ​സ​ങ്ങ​ളു​മാ​യ​തി​നാ​ല്‍ ഒ​പ്പി​ടാ​ന്‍ സാ​ധി​ച്ചി​ല്ല. ഇ​തി​നി​ടെ, ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ജോ​ലി​സ്ഥ​ല​ത്തേ​ക്ക്​ ഭ​ര്‍​ത്താ​വി​ന്​ മ​ട​ങ്ങേ​ണ്ടി വ​ന്നു.

പി​ന്നീ​ട്​ ഒ​പ്പി​ടാ​ന്‍ സാ​ധി​ച്ചി​ല്ല. ഇ​പ്പോ​ള്‍ ഭ​ര്‍​ത്താ​വി​ന​ടു​ത്തേ​ക്ക്​ പോ​കാ​ന്‍ വി​വാ​ഹ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ആ​വ​ശ്യ​മു​ണ്ടെ​ന്നും സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ക്കാ​ന്‍​ ഭ​ര്‍​ത്താ​വ്​ നേ​രി​ട്ട്​ എ​ത്ത​ണ​മെ​ന്നാ​ണ്​ ര​ജി​സ്​​ട്രേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും ഹ​ര​ജി​യി​ല്‍ പ​റ​യു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ഹാ​ജ​രാ​കാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നു​മാ​യി​രു​ന്നു ആ​വ​ശ്യം.

തു​ട​ര്‍​ന്നാ​ണ്​ ഭ​ര്‍​ത്താ​വി​നു​വേ​ണ്ടി ര​ജി​സ്​​റ്റ​റി​ല്‍ ഒ​പ്പു​​വെ​ക്കാ​ന്‍ ഭ​ര്‍​ത്താ​വി​െന്‍റ പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ല്‍ മാ​താ​പി​താ​ക്ക​ളി​ല്‍ ആ​രെ​യെ​ങ്കി​ലും ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന​ത​ട​ക്കം ഉ​പാ​ധി​ക​ളോ​ടെ ആ​വ​ശ്യം അ​നു​വ​ദി​ച്ച​ത്. വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ്​ സൗ​ക​ര്യം ഹ​ര​ജി​ക്കാ​രി ഒ​രു​ക്ക​ണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”നിങ്ങളെ അറിയുന്നവർ എപ്പോഴും ഒപ്പമുണ്ടാകും”; പേളി മാണിക്കെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് റോബിൻ

0
കൊച്ചി: ദില്ലിയിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ പേരിൽ സോഷ്യൽ...

​”കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനമാണ് ബി.ജെ.പിയുടേത്”; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

0
തിരുവനന്തപുരം: ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലും കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധര്‍മേന്ദ്ര...

​വ്യാജ പെൻഷൻ പ്രചാരണം; പി.കെ. ശ്രീമതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

0
കണ്ണൂർ: എംഎല്‍എയുടെ ഭാര്യയെന്ന പേരിൽ പെന്‍ഷന്‍ വാങ്ങുന്നുവെന്ന വ്യാജ വാർത്തയ്ക്കെതിരെ പി...

അടിമാലി മണ്ണിടിച്ചിൽ ദുരിതബാധിതർ നടത്തിവന്ന പട്ടിണി സമരം പിൻവലിച്ചു ; നഷ്ടപരിഹാര തുക നൽകാമെന്ന്...

0
ഇടുക്കി: ലക്ഷം വീട് നഗറിലുണ്ടായ മണ്ണിടിച്ചിലിലെ ദുരന്തബാധിതര്‍ നടത്തി വന്ന പട്ടിണി...