അപകടകെണിയൊരുക്കി റാന്നി ഇടമണ്‍- അത്തിക്കയം റോഡ്‌

For full experience, Download our mobile application:
Get it on Google Play

റാന്നി: റോഡ് ഉന്നത നിലവാരത്തിലായപ്പോള്‍ അപകട കെണിയായി മാറി 11 കെ.വി വൈദ്യുത തൂണ്‍.മുക്കട ഇടമണ്‍ അത്തിക്കയം എം.എല്‍.എ റോഡിലാണ് വൈദ്യുത തൂണ്‍ അപകട കെണിയായി മാറിയത്.പാറേക്കടവ് ചണ്ണപ്പതാല്‍ തൈപ്പറമ്പ് പടിയിലാണ് വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ തട്ടാന്‍ പാകത്തില്‍ വൈദ്യുത തൂണ്‍ നില്‍ക്കുന്നത്.വലിയ വളവും വീതി കുറഞ്ഞതുമായ ഇവിടെ അപകട സാധ്യത കൂടുതലാണ്.റോഡ് ഉന്നത നിലവാരത്തിലായതോടെ വാഹനങ്ങള്‍ അമിത വേഗതയിലാണ് ഇതുവഴി സഞ്ചരിക്കുന്നത്.മുന്‍പ് തടി കയറ്റിയെത്തിയ ലോറി തൂണില്‍ തട്ടി ഗതാഗത തടസം സൃഷ്ടിച്ചിരുന്നു.തെരുവ് വിളക്കിനായി സ്ഥാപിച്ച വളഞ്ഞ പൈപ്പ് ബസുകള്‍ കടന്നു പോയാല്‍ തട്ടുന്ന രീതിയിലാണ് താഴ്ന്നു തൂങ്ങി നില്‍ക്കുന്നത്.ചരിഞ്ഞു നില്‍ക്കുന്ന തൂണ്‍ നേരെയാക്കിയാല്‍ അപകടം ഒരു പരിധി വരെ ഒഴിവാക്കാനാകും.നാട്ടുകാര്‍ നിരവധി തവണ പ്രശ്നം ഉന്നയിച്ചിട്ടും അധികൃതര്‍ അലസത കാട്ടുകായാണ്.ഇടമണ്‍ ഫീഡറില്‍ നിന്നും വലിയപതാല്‍, വാലേല്‍പ്പടി ട്രാന്‍സ്ഫോര്‍മറുകളിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈന്‍ വലിച്ച തൂണാണിത്.വലിയ അപകടം ഉണ്ടാവാന്‍ കാത്തിരിക്കാതെ അടിയന്തര നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....