പോലീസിന് ഹെലികോപ്റ്റർ ; വാടകയ്ക്ക് നൽകാൻ തയാറായത് മൂന്നു കമ്പനികൾ മാത്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോലീസിന് ഹെലികോപ്റ്റർ വാടകയ്ക്കു നൽകാൻ തയാറായി എത്തിയത് മൂന്നു കമ്പനികൾ മാത്രം. മുംബൈ, ഡൽഹി കേന്ദ്രമായ സ്വകാര്യ കമ്പനികളാണ് ഇ-ടെൻഡറിൽ പങ്കെടുത്തത്. പോലീസ് ക്ഷണിച്ച ഇ-ടെൻഡറിൽ പങ്കെടുക്കാനുള്ള സമയ പരിധി അവസാനിച്ചു. സമ്മതം അറിയിച്ച മൂന്ന് സ്വകാര്യ കമ്പനികളിൽ രണ്ടെണ്ണം മുംബൈ ആസ്ഥാനമായുള്ളതും ഒരെണ്ണം ഡൽഹി ആസ്ഥാനമായുള്ളതുമാണ്.

രാജ്യത്താകെ ഹെലികോപ്റ്റർ വാടകയ്ക്കു നൽകുന്ന പത്തിലേറെ കമ്പനികളുണ്ടങ്കിലും പോലീസ് മുന്നോട്ടു വെച്ച ഉപാധികൾ കാരണമാവാം പലരും താൽപര്യം കാണിക്കാതിരുന്നതെന്നാണ് വിലയിരുത്തൽ. 10 പേർക്കു വരെ യാത്ര ചെയ്യാവുന്ന ഇരട്ട എൻജിൻ ഹെലികോപ്റ്ററാണ് ഇവർ വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഇവരിൽ നിന്ന് ഒരു കമ്പനിയെ തിരഞ്ഞെടുക്കാനുള്ള വിദഗ്ധ സമിതി യോഗങ്ങൾക്ക് നാളെ തുടക്കമാവും. ചീഫ് സെക്രട്ടറിയും ഡിജിപിയും നേതൃത്വം നൽകുന്ന കമ്മിറ്റിയിൽ വ്യോമസേന പ്രതിനിധികളും വിവിധ വകുപ്പ് മേധാവികളുമുണ്ട്. ഇതിനുശേഷമാണ് കമ്പനികൾ മുന്നോട്ട് വച്ചിരിക്കുന്ന വാടക തുക പരിശോധിക്കുക. കഴിഞ്ഞ തവണ പൊതുമേഖലാ സ്ഥാപനമായ പവൻ ഹൻസിൽ നിന്നെടുത്തതിനാൽ പ്രതിമാസം 1.60 കോടി രൂപയായിരുന്നു വാടക. ഇത്തവണ സ്വകാര്യ കമ്പനികളായതിനാൽ വാടക ഒരു കോടിയിൽ താഴെയായി കുറയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...