ഐഫോണ്‍ എസ്ഇ 2020 ല്‍ ആപ്പിള്‍ ഐഫോണ്‍ എസ്ഇ സീരീസില്‍ അവതരിപ്പിച്ചു. ഈ വര്‍ഷം ഒരു നവീകരിച്ച മോഡല്‍ കാണുമെന്നാണ് സൂചന. 2022 ല്‍ ലോഞ്ച് നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇപ്പോള്‍ ചോര്‍ന്നു കിട്ടിയ വിവരമനുസരിച്ച് ഐഫോണ്‍ എസ്ഇ 3 വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ലോഞ്ച് ചെയ്യും. മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ ലോഞ്ച് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
പുതിയ ഐഫോണ്‍ എസ്ഇ 3 ലെ ഹാര്‍ഡ്വെയര്‍ അപ്ഗ്രേഡ് ചെയ്യപ്പെടുമെന്ന് സൂചനയുണ്ടെങ്കിലും ഡിസൈന്‍ മാറ്റത്തിന് സാധ്യതയില്ല. ആപ്പിളില്‍ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന 5 ജി ഉപകരണമായിരിക്കും ഇത്. ഏറ്റവും പുതിയ എ15 ബയോണിക് ചിപ്സെറ്റിനൊപ്പം സ്മാര്‍ട്ട്ഫോണ്‍ വാഗ്ദാനം ചെയ്യാം. ചോര്‍ച്ച ശരിയാണെങ്കില്‍ ഐഫോണ്‍ എസ്ഇ 2020 ല്‍ കാണുന്നത് പോലെ കട്ടിയുള്ള ബെസലുകളും ടച്ച് – ഐഡിയും ഐഫോണ്‍ എസ്ഇ 3 വഹിക്കും. പഴയമോഡലില്‍ കാണുന്ന അതേ 4.7 ഇഞ്ച് എല്‍സിഡി പാനല്‍ ഉപയോഗിക്കുമെന്നാണ് സൂചന.
2022 ലെ ലോഞ്ചിങ്ങിന് മുന്നോടിയായി ഐഫോണ്‍ എസ്ഇ 3 നെ ചുറ്റിപ്പറ്റിയുള്ള ചോര്‍ച്ചകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഗവേഷണ സ്ഥാപനമായ ട്രെന്‍ഡ്ഫോഴ്സിന്റെ ഒരു പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2022 ന്റെ ആദ്യ പാദത്തില്‍ ഐഫോണ്‍ എസ്ഇ 3 അവതരിപ്പിക്കും. രൂപകല്‍പ്പന അതേപടി തുടരുമെങ്കിലും ഹാര്‍ഡ്വെയര്‍ മുന്‍വശത്ത് മെച്ചപ്പെടുത്തലുകള്‍ വരുത്താന്‍ ആപ്പിളിന് കഴിയും. ഐഫോണ്‍ 13 സീരീസിന് കരുത്ത് പകരുന്ന എ15 ബയോണിക് ചിപ്സെറ്റ് ഉള്‍പ്പെടുത്തിയതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. അതോടൊപ്പം ഇത് ക്വാല്‍കോമിന്റെ എക്‌സ് 60 5ജി മോഡം അവതരിപ്പിച്ചേക്കാം.