ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാനുള്ള സമയപരിധി അടുക്കാറായി. നികുതിദായകർക്ക് ജൂലൈ 31 വരെയേ ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കുകയുള്ളു. സമയപരിധി അടുക്കുമ്പോൾ തെറ്റുകൾ വരുത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെ അപേക്ഷയിൽ പിഴവുകൾ വരുത്തിയാൽ ആദായനികുതി വകുപ്പിൽ നിന്നും നോട്ടീസുകൾ ലഭിച്ചേക്കാം. ചിലപ്പോൾ പിഴ അടയ്‌ക്കേണ്ടതായും വന്നേക്കാം. വരുമാനം കുറവായി അല്ലെങ്കിൽ തെറ്റായി കാണിക്കുക എന്നിങ്ങനെ വിവിധ കാരണങ്ങളാൽ കേന്ദ്ര സർക്കാർ നികുതിദായകർക്ക് 100,000 നോട്ടീസുകൾ അയച്ചതായി തിങ്കളാഴ്ച കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചിട്ടുണ്ട്. ഇങ്ങനെ തെറ്റുകൾ വരാതിരിക്കാൻ ഫയൽ ചെയ്യുന്ന സമയത്ത് ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. കാരണം എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടായാൽ, ആദായനികുതി ഓഫീസർമാരുടെ നിർദേശപ്രകാരം പുതുക്കിയ ഐടിആർ ഫയൽ ചെയ്യേണ്ടതായി വരും.
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്ന സമയത്ത് വരുത്തിരിക്കേണ്ട തെറ്റുകൾ ഇവയാണ്.
1 തെറ്റായ ഐടിആർ ഫോം തിരഞ്ഞെടുക്കുന്നത്
നികുതിദായകന്റെ വരുമാന സ്വഭാവവും നികുതിദായക വിഭാഗവും അടിസ്ഥാനമാക്കി ഉചിതമായ ഐടിആർ ഫോം ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കേണ്ടതുണ്ട്. തെറ്റായ ഫോം ഉപയോഗിക്കുന്നത് ഐടിആർ നിരസിക്കാനുള്ള കാരണമായേക്കാം. ഉദാഹരണത്തിന്, ശമ്പളമുള്ള വ്യക്തികൾ ITR ഫോം-1 ഫയൽ ചെയ്യണം, മൂലധന നേട്ടത്തിൽ നിന്നുള്ള വരുമാനമുള്ളവർ ഐടിആർ ഫോം-2 ഉപയോഗിക്കേണ്ടതുണ്ട്.
2 എല്ലാ വരുമാന സ്രോതസ്സുകളും വെളിപ്പെടുത്താതിരിക്കുക
നിങ്ങളുടെ ഐടിആർ ഫയൽ ചെയ്യുമ്പോൾ എല്ലാ വരുമാന സ്രോതസ്സുകളും വെളിപ്പെടുത്തണമെന്ന നിബന്ധന പാലിക്കണം. ശമ്പളമുള്ള വ്യക്തിയാണെങ്കിൽപ്പോലും നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടവ ഉൾപ്പെടെ മറ്റേതെങ്കിലും വരുമാനം വ്യക്തമാക്കണം.
3 ഉയർന്ന മൂല്യമുള്ള ഇടപാടുകൾ അവഗണിക്കുന്നു:
വരുമാനത്തേക്കാൾ ഉയർന്ന മൂല്ല്യമായുള്ള ഇടപാടുകൾ നടത്തുന്നത് സാമ്പത്തിക പ്രവർത്തനങ്ങളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ, ഐ-ടി വകുപ്പ് ഒരു അറിയിപ്പ് നൽകിയേക്കാം. ഈ ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഫണ്ടിന്റെ ഉറവിടം സംബന്ധിച്ച് അവർ വിശദീകരണം തേടാം.
4 വ്യാജ കിഴിവുകളും ക്ലെയിമുകളും:
നിങ്ങൾക്ക് ബാധകമല്ലാത്ത കിഴിവുകൾ ക്ലെയിം ചെയ്യുന്നത് ഒഴിവാക്കുക. ഇത്തരത്തിൽ അർഹമല്ലാത്ത കിഴിവുകൾ ക്ലെയിം ചെയ്യുന്നത് നികുതി വകുപ്പിന്റെ ശ്രദ്ധിയിൽപെട്ടാൽ . ഇത് അത്തരം കിഴിവുകളുടെ ആധികാരികതയെക്കുറിച്ചുള്ള അന്വേഷണത്തിലേക്ക് നയിച്ചേക്കാം.
5 കൃത്യമല്ലാത്ത വ്യക്തിഗത വിവരങ്ങൾ നൽകുന്നത്:
റിട്ടേണിൽ പേര്, വിലാസം, ഇമെയിൽ ഐഡി, ഫോൺ നമ്പർ, പാൻ നമ്പർ, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത വിശദാംശങ്ങൾ നൽകുമ്പോൾ ജാഗ്രത പാലിക്കണം. ശരിയായ ബാങ്ക് വിശദാംശങ്ങൾ നൽകുന്നതിൽ പരാജയപ്പെടുന്നത് അർഹമായ നികുതി റീഫണ്ടുകൾ ലഭിക്കുന്നതിന് കാലതാമസമുണ്ടാക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033