സ്കൂൾ തുറക്കാൻ ഇനി രണ്ടാഴ്ച മാത്രം ; പുത്തൻ ട്രെൻഡുകളുമായി സ്കൂൾ വിപണി സജീവം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : സ്കൂൾ തുറക്കാൻ ഇനി രണ്ടാഴ്ച മാത്രം. പുത്തൻ ട്രെൻഡുകളുമായി സ്കൂൾ വിപണി സജീവം. സ്പൈഡർമാൻ, ബിടിഎസ്, യുണികോൺ, ബാർബി, ഡോറ, ബെൻ ടെൻ, പോക്കിമോൻ, അവഞ്ചേഴ്സ് വിപണി കീഴടക്കിയിരിക്കുന്ന ബാഗുകളിലെ താരങ്ങൾ ഇവരാണ്. മുൻ വർഷങ്ങളിലെപ്പോലെ കാർട്ടൂൺ കഥാപാത്രങ്ങളും സൂപ്പർ ഹീറോകളും തന്നെയാണ് ഇക്കുറിയും ബാഗുകളിലും കുടകളിലും ഇടം പിടിച്ചിരിക്കുന്നത്. സ്കൂൾ വിപണിയിൽ പല ഇനങ്ങൾക്കും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 10-20 ശതമാനം വരെ വിലവർധനയുണ്ട്.

ബാഗ് ബ്രാൻഡ് അനുസരിച്ച് ശരാശരി 500 രൂപമുതൽ 2,500 രൂപവരെയാണ് വില. കുറഞ്ഞ ബാഗുകൾ 350 രൂപമുതൽ ലഭ്യമാണ്. ലഞ്ച് ബോക്സുകൾ 300 രൂപമുതൽ ലഭ്യമാണ്. സ്റ്റീൽ വാട്ടർ ബോട്ടിലുകൾക്ക് 300 രൂപയിൽ വില തുടങ്ങുന്നു. 30 രൂപമുതൽ 300 രൂപവരെയാണ് പെൻസിൽ ബോക്സുകളുടെ വില. ഇൻസ്ട്രുമെന്റ് ബോക്സിന് 75- 250 രൂപ. 25 രൂപ മുതലുള്ള പൗച്ചുകളും വിൽപ്പനയ്ക്കുണ്ട്. നെയിം സ്ലിപ്പുകൾ 10 രൂപമുതൽ ലഭ്യമാണ്. ക്രിക്കറ്റ്-ഫുട്ബോൾ താരങ്ങൾ, പൂമ്പാറ്റ, കാറുകൾ തുടങ്ങി കുട്ടികളെ ആകർഷിക്കുന്ന ചിത്രങ്ങളുള്ള നെയിം സ്ലിപ്പുകൾ കടകളിലുണ്ട്. നോട്ട്ബുക്കുകൾക്ക് 20 മുതൽ 180 രൂപവരെയാണ് വില.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...