ഒഎൻവി സാഹിത്യ പുരസ്‌കാരം പ്രതിഭ റായിക്ക് ; യുവസാഹിത്യ പുരസ്‌കാരം ദുർഗ്ഗാ പ്രസാദിന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒഎൻവി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ 2024 ലെ സാഹിത്യ പുരസ്കാരം ജ്ഞാനപീഠ ജേതാവും വിഖ്യാത സാഹിത്യകാരിയുമായ പ്രതിഭാ റായിക്ക് നൽകുവാൻ നിശ്ചയിച്ചു. ഒഎൻവി യുവ സാഹിത്യ പുരസ്‌കാരത്തിനായി ശ്രീ ദുർഗ്ഗാ പ്രസാദിന്റെ രാത്രിയിൽ അച്ചാങ്കര’ എന്ന കാവ്യസമാഹാരം തിരഞ്ഞെടുത്തു. മൂന്നു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്ന ഒഎൻവി ദേശീയ സാഹിത്യ പുരസ്കാരം ഒഎൻവിയുടെ ജന്മദിനമായ മെയ് 27 ന് തിരുവനന്തപുരത്തു വച്ച് പ്രതിഭയ്ക്ക് സമ്മാനിക്കും.

ഡോ ജോർജ് ഓണക്കൂർ അധ്യക്ഷനും ശ്രീ പ്രഭാവർമ, ശ്രീ മഹാദേവൻ തമ്പി എന്നിവർ അംഗങ്ങളുമായ ജൂറി ഏകകണ്ഠമായാണ് ഒറിയ ഭാഷയിൽ എഴുതുന്ന വിഖ്യാത ഇന്ത്യൻ സാഹിത്യകാരിയായ പ്രതിഭാ റായിയെ അവാർഡിനായി നിശ്ചയിച്ചത്. പ്രഭാവർമ്മ അധ്യക്ഷനും മഹാദേവൻ തമ്പി, എ ജി ഒലീന എന്നിവരടങ്ങുന്ന ജൂറി ഏകകണ്ഠമായാണ് ശ്രീ ദുർഗ്ഗാ പ്രസാദിനെ തെരഞ്ഞെടുത്തത്. അൻപതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്ന യുവസാഹിത്യ പുരസ്‌കാരം മെയ് 27 ന്റെ ചടങ്ങിൽ സമ്മാനിക്കുന്നതാണ്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ ആറ് തൊഴിലാളികൾ മരിച്ചു ; 14 പേർക്ക് പരിക്ക്

0
ഡെറാഢൂൺ: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ...

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...