ഇരിക്കൂര്‍ പ്രശ്‌നം ; അ​വ​സാ​ന​വ​ട്ട ചർച്ചയ്ക്കായി ഉ​മ്മ​ന്‍ ചാ​ണ്ടി എത്തും

For full experience, Download our mobile application:
Get it on Google Play

ശ്രീ​ക​ണ്ഠ​പു​രം: ഇ​രി​ക്കൂ​റി​ലെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തെ ചൊ​ല്ലി ഇ​ട​ഞ്ഞു​നി​ല്‍​ക്കു​ന്ന ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് എ ​ഗ്രൂ​പ്പ് നേ​താ​ക്ക​ളെ അ​നു​ന​യി​പ്പി​ക്കാ​ന്‍ അ​വ​സാ​ന​വ​ട്ട ചർച്ചയ്ക്കായി ഉ​മ്മ​ന്‍ ചാ​ണ്ടി വെ​ള്ളി​യാ​ഴ്​​ച​യെ​ത്തും. എ ​ഗ്രൂ​പ്പി​ലെ സോ​ണി സെ​ബാ​സ്​​റ്റ്യ​നെ ഒ​ഴി​വാ​ക്കി മൂ​ന്നാം ഗ്രൂ​പ്പി​ലെ സ​ജീ​വ് ജോ​സ​ഫി​നെ സ്ഥാ​ര്‍​ഥി​യാ​ക്കി​യ​താ​ണ് പ്ര​ശ്ന​ങ്ങ​ള്‍​ക്കി​ട​യാ​ക്കി​യ​ത്. കെ.​സി. വേ​ണു​ഗോ​പാ​ലിന്റെ ഗ്രൂ​പ്പു​ക​ളി​യി​ലൂ​ടെ​യാ​ണ് സ​ജീ​വ് സ്ഥാ​നാ​ര്‍​ഥി​യാ​യ​തെ​ന്നും ഇ​ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും പ​റ​ഞ്ഞ് ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി എ ​ഗ്രൂ​പ്പ് സ​മ​രം ന​ട​ത്തി​വ​രു​ക​യാ​ണ്.

ശ്രീ​ക​ണ്ഠ​പു​ര​ത്തെ​യും ആ​ല​ക്കോ​​ട്ടെ​യും ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ഓഫീ​സു​ക​ള്‍ പൂ​ട്ടി ക​രി​ങ്കൊ​ടി കു​ത്തി പോ​സ്​​റ്റ​ര്‍ പ​തി​ച്ചാ​ണ് എ ​ഗ്രൂ​പ്പ് പ്ര​തി​ഷേ​ധം തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് ശ്രീ​ക​ണ്ഠ​പു​ര​ത്ത് പ​ന്ത​ല്‍​കെ​ട്ടി രാ​പ്പ​ക​ല്‍ സ​മ​ര​വും ന​ട​ത്തി. ഗ്രൂ​പ്പ് തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ട​ലും വെ​ല്ലു​വി​ളി​യും ന​ട​ന്നു. എ​ന്നി​ട്ടും നേ​തൃ​ത്വം സ്ഥാ​നാ​ര്‍​ഥി​യെ മാ​റ്റാ​ത്ത​തി​നാ​ല്‍ കെ.​പി.​സി.​സി ജ​ന. സെ​ക്ര​ട്ട​റി സോ​ണി സെ​ബാ​സ്​​റ്റ്യ​ന്‍, യു.​ഡി.​എ​ഫ് ജി​ല്ല ചെ​യ​ര്‍​മാ​ന്‍ പി.​ടി. മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നൂ​റോ​ളം എ ​ഗ്രൂ​പ്പ് നേ​താ​ക്ക​ള്‍ സ്ഥാ​ന​ങ്ങ​ള്‍ രാ​ജിവെ​ച്ച്‌ വാ​ര്‍​ത്ത​സ​മ്മേ​ള​ന​വും ന​ട​ത്തി. തു​ട​ര്‍​ന്നാ​ണ് പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന്​ ഹൈ​ക്കമാ​ന്‍​ഡ് നി​ര്‍​ദേ​ശ​പ്ര​കാ​രം യു.​ഡി.​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​നും കെ.​സി. ജോ​സ​ഫ് എം.​എ​ല്‍.​എ​യും ക​ണ്ണൂ​രി​ലെ​ത്തി​യ​ത്. സ്ഥാ​നാ​ര്‍​ഥി​യെ മാ​റ്റാ​തെ പ്ര​ശ്ന​പ​രി​ഹാ​ര​മി​ല്ലെ​ന്ന് എ ​ഗ്രൂ​പ്പ് നേ​താ​ക്ക​ള്‍ ഉ​റ​പ്പി​ച്ചു​ പ​റ​ഞ്ഞ​തോ​ടെ ച​ര്‍​ച്ച ഫ​ലം ക​ണ്ടി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ചർച്ചയ്ക്കായി ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​ത്തു​ന്ന​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...