ഉദ്യോഗാര്‍ത്ഥികളോട് എന്നും നീതി കാട്ടിയത് യു ഡി എഫ് സര്‍ക്കാര്‍ : ഉമ്മന്‍ ചാണ്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനുമുന്നിലെ ഉദ്യോഗാര്‍ത്ഥികളുടെ സമരവേദിയിലെത്തിയതിന് തന്നെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. തന്നെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ എന്നുപറഞ്ഞ ഉമ്മന്‍ ചാണ്ടി ഉദ്യോഗാര്‍ത്ഥികളോട് എന്നും നീതി കാട്ടിയത് യു ഡി എഫ് സര്‍ക്കാര്‍ ആണെന്നും പറഞ്ഞു. വ്യക്തിപരമായ ആക്ഷേപത്തിന് മറുപടി പറയുന്നില്ല. പകരം റാങ്ക് ലിസ്റ്റുവരാതെ ഒറ്റ ലിസ്റ്റും യു ഡി എഫ് സര്‍ക്കാര്‍ റദ്ദാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലത്തെ വാര്‍ത്താസമ്മേളനത്തിലാണ് ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി വിമര്‍ശിച്ചത്. ‘സെ​ക്ര​ട്ടേറിയറ്റിനു​ ​മു​ന്നി​ല്‍​ ​സ​മ​രം​ ​ന​ട​ത്തു​ന്ന​വ​ര്‍​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ​ ​കാ​ലു​ ​പി​ടി​ക്കു​ന്ന​തു​ ​ ക​ണ്ടു.​ ​യ​ഥാ​ര്‍​ത്ഥ​ത്തി​ല്‍​ ​കാ​ല് ​പി​ടി​ക്കാ​ന്‍​ ​നി​ന്നു​ക്കൊ​ടു​ത്ത​യാ​ളാ​ണ് ​ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ളു​ടെ​ ​കാ​ലി​ല്‍​ ​വീ​ഴേ​ണ്ട​ത്.​ മാ​പ്പു​ ​ന​ല്‍​ക​ണ​മെ​ന്ന് ​പറ​ഞ്ഞ് ​മു​ട്ടി​ല്‍​ ​ഇ​ഴ​യേ​ണ്ട​തും​ ​മ​​​റ്റാ​രു​മ​ല്ല എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

റാ​ങ്ക് ​ലി​സ്റ്റി​ലു​ള്ള​ ​മു​ഴു​വ​ന്‍​ ​പേ​ര്‍​ക്കും​ ​നി​യ​മ​നം​ ​കി​ട്ട​ണ​മെ​ന്നും​ ​കാ​ലാ​വ​ധി​ ​ക​ഴി​ഞ്ഞ​ ​ലി​സ്റ്റ് ​പു​ന​രു​ജ്ജീ​വി​പ്പി​ച്ച്‌ ​നി​യ​മ​നം​ ​ന​ട​ത്ത​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ന​ട​ക്കു​ന്ന​ ​സ​മ​ര​ത്തെ​ ​പി​ന്തു​ണ​യ്ക്കാ​ന്‍​ ​മു​ന്‍​മു​ഖ്യ​മ​ന്ത്രി​ ​ഉ​ള്‍​പ്പെ​ടെ​ ​രം​ഗ​ത്തു​വ​ന്ന​ത് ​ആ​ശ്ച​ര്യ​മാ​ണ്.​ ​പി.​എ​സ്.​സി​യെ​ ​നോ​ക്കു​കു​ത്തി​യാ​ക്കി​ ​പി​ന്‍​വാ​തി​ല്‍​ ​നി​യ​മ​ന​ങ്ങ​ള്‍​ ​ന​ട​ക്കു​ന്നു​ ​എന്നാണ് ​പ്ര​ചാ​ര​ണം.​ ​സ​ത്യം​ ​വി​ളി​ച്ചു​പ​റ​യു​ന്ന​ ​ക​ണ​ക്കു​ക​ളാ​ണ് ​ഇ​തി​നു​ള്ള​ ​മ​റു​പ​ടി.​ ​എ​ല്‍.​ഡി.​എ​ഫ് ​സ​ര്‍​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് 4012​ ​റാ​ങ്ക് ​ലി​സ്റ്റു​ക​ള്‍​ ​പി.​എ​സ്.​സി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​യു.​ഡി.​എ​ഫി​ന്റെ​ ​സ​മ​യ​ത്ത് 3113​ ​മാ​ത്രം.​ ​ഈ​ ​സ​ര്‍​ക്കാ​ര്‍​ 27,000​ ​സ്ഥി​രം​ ​ത​സ്തി​ക​ക​ള്‍​ ​ഉ​ള്‍​പ്പെ​ടെ​ 44,000​ ​ത​സ്തി​ക​ക​ള്‍​ ​സൃ​ഷ്ടി​ച്ചു. 1,57,909​ ​നി​യ​മ​ന​ ​ശു​പാ​ര്‍​ശ​ക​ള്‍​ ​ന​ല്‍​കി എന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ചര്‍ച്ചയ്ക്കില്ലെന്ന് നിലപാട് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ സമരം കൂടുതല്‍ കടുപ്പിക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. സമരക്കാരുടെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരാവാദി മുഖ്യമന്ത്രിയായിരിക്കുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ മുന്നറിയിപ്പും നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....