സ്‌പോര്‍ട്‌സ് കൗണ്‍സിലിലും നിയമന വിവാദം ; ഇന്റര്‍വ്യൂ തിയതിക്ക് മുന്‍പ് നിയമനം നടത്തിയെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്‌പോര്‍ട്‌സ് കൗണ്‍സിലിലും നിയമന വിവാദം. താത്കാലിക നിയമനത്തിലാണ് ക്രമക്കേട് ആരോപണം. പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലെ നിയമനത്തില്‍ ഇടപെടല്‍ നടന്നെന്ന് വിജിലന്‍സിന് പരാതി ലഭിച്ചു. വിജ്ഞാപനത്തില്‍ പറഞ്ഞ ഇന്റര്‍വ്യൂ തിയതിക്ക് മുമ്പ്  നിയമനം നടന്നുവെന്ന് രേഖകള്‍ തെളിയിക്കുന്നുവെന്നാണ് ഉയര്‍ന്നിരിക്കുന്ന പരാതി. സംസ്ഥാനത്ത് പിന്‍വാതില്‍ നിയമന വിവാദങ്ങള്‍ ഉയരുന്നതിനിടെയാണ് വീണ്ടും പരാതി ഉയര്‍ന്നിരിക്കുന്നത്.

സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഓപ്പറേഷന്‍ ഒളിമ്പ്യ പദ്ധതിക്കായി പ്രോജക്ട് അസിസ്റ്റന്റിനെ നിയമിച്ചിരുന്നു. 2018 ലാണ് ഈ നിയമനം നടന്നത്. വിജ്ഞാപനത്തില്‍ പറഞ്ഞ ഇന്റര്‍വ്യൂ ഡേറ്റിന് മുന്‍പ് നിയമനം നടത്തിയെന്നാണ് പരാതി. അതേസമയം മൂന്നുമാസത്തേക്കായിരുന്നു ഈ നിയമനം. എന്നാല്‍ 33 മാസമായിട്ടും ഈ നിയമനം തുടരുകയാണെന്നും പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ ഓപ്പറേഷന്‍ ഒളിമ്പ്യ പദ്ധതിയുടെ ഭാഗമായി നടത്തിയ നിയമനങ്ങളെല്ലാം പരിശോധിക്കണമെന്നാണ് പരാതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...