ചെന്നിത്തലയെ നിയമിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തിയെന്ന വാര്‍ത്ത വ്യാജം : ഉമ്മന്‍ചാണ്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ നിയമിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തിയെന്ന വ്യാജ വാര്‍ത്തകളില്‍ സഹപ്രവര്‍ത്തകര്‍ വീണുപോകരുതെന്ന മുന്നറിയിപ്പുമായി ഉമ്മന്‍ചാണ്ടി. ഇത്തരം വാര്‍ത്തകളെല്ലം ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ടതാണെന്നും അസത്യമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പ്രധാനമായും ഉയര്‍ന്നുവരുന്നത് വിഡി സതീശന്റേയും രമേശ് ചെന്നിത്തലയുടേയും പേരാണ്. ഇതില്‍ ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തലക്കായി ആവശ്യം ശക്തമാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പിന്നാലെ ഉമ്മന്‍ചാണ്ടി ഫേസ്ബുക്കില്‍ പങ്കുവെക്കുന്ന പോസ്റ്റിന് കീഴില്‍ കോണ്‍ഗ്രസ് അനുകൂലികള്‍ പോലും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വന്തം അണികള്‍ക്ക് മുന്നറിയിപ്പുമായി ഉമ്മന്‍ചാണ്ടി രംഗത്തെത്തിയത്.

ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ ഇങ്ങനെ
എ.ഐ.സി.സി നിരീക്ഷകര്‍ക്ക് മുന്നില്‍ എന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിനുശേഷം പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ആരുമായും ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. മറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ അസത്യമാണ്. കെപിസിസി അധ്യക്ഷ സ്ഥാനത്തെക്കുറിച്ച്‌ വന്നിട്ടുള്ള അഭ്യുഹങ്ങള്‍ സത്യവിരുദ്ധമാണ്. അതു സംബന്ധിച്ച ചര്‍ച്ച ഒരു വേദിയിലും ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിച്ച അശോക് ചവാന്‍ കമ്മിറ്റി കേരളത്തിലേക്ക് എത്താനിരിക്കുന്നതേയുള്ളൂ. ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ട വ്യാജവാര്‍ത്തകളില്‍ സഹപ്രവര്‍ത്തകര്‍ വീണു പോകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ചർച്ച ; മുന്നണി യോഗത്തിൽ എതിർപ്പ് അറിയിക്കാനൊരുങ്ങി കേരള കോൺഗ്രസ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു പുതിയ ജില്ലയായി മൂവാറ്റുപുഴയെ പരിഗണിക്കുന്നുണ്ടെന്ന്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...