കോഴിക്കോട് : രാഷ്ട്രീയ കേരളത്തില്‍ സമാനതകളില്ലാത്ത പോരാട്ട വിജയമാണ് കെ കെ രമയെ കാത്തിരിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. അവര്‍ ഒരു പ്രതീകമാണെന്നും അമ്പത്തിയൊന്ന് വെട്ടിനുമാത്രമല്ല, അതിന് പ്രേരിപ്പിച്ചവരോടും ഇത്തവണ കടത്തനാട് കണക്കുപറയുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
വികസനവും കരുതലും എന്ന ലക്ഷ്യവുമായി അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ അതിവേഗം ബഹുദൂരം എത്തിച്ചിട്ടാണ് 2016ല്‍ അധികാരം ഒഴിഞ്ഞതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. അന്ന് മുതല്‍ നിശ്ചലമായ കേരളത്തെ വീണ്ടും മുന്‍പോട്ടെത്തിക്കുവാന്‍ യുഡിഎഫ് അധികാരത്തില്‍ വരിക എന്നത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.