തിരുവനന്തപുരം : പ്രതിപക്ഷനേതാവ് സ്ഥാനത്തേക്ക് വി.ഡി സതീശന്റെ പേര് ആരും എതിര്‍ത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. രമേശ് ചെന്നിത്തലയുടെ പേര് ഉയര്‍ന്നു വന്നിരുന്നു. അത് സ്വാഭാവികമാണ്. ചെന്നിത്തല വരണമെന്ന് താല്‍പര്യമുള്ളവര്‍ അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചു. എന്നാല്‍ സതീശന്റെ വരവിനെ ആരും എതിര്‍ത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പുനഃസംഘടന ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും തലമുറ മാറ്റം ഗുണം ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പരാജയ കാര്യങ്ങള്‍ പരിശോധിക്കാന്‍ അശോക് ചവാന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ ഹൈക്കമാന്റ് നിയമിച്ചിട്ടുണ്ട്. ആ റിപ്പോര്‍ട്ട് വന്നശേഷം മാത്രമായിരിക്കും കെ.പി.സി.സി പുനഃസംഘടന എന്നാണ് വിവരം.