കൊവിഡ് വ്യാപനം രൂക്ഷം ; മലപ്പുറത്ത് ഇന്ന് കടുത്ത നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മലപ്പുറം ജില്ലയിൽ ഇന്ന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തിര ആവശ്യമുള്ള മെഡിക്കൽ സേവനങ്ങൾ, പത്രം, പാൽ, പെട്രോൾ പമ്പുകൾ, ചരക്ക് വാഹനങ്ങൾ എന്നിവക്ക് മാത്രമേ ഇന്ന് അനുവാദമുണ്ടാവുകയുള്ളൂവെന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്മൻ അറിയിച്ചു. ഹോട്ടലുകൾക്ക് ഹോം ഡെലിവറിയും നടത്താം.

തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നീ മൂന്നു ജില്ലകളിൽ പിൻവലിച്ചെങ്കിലും മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്‌ഡൗൺ തുടരുകയാണ്. കൊവിഡ് വ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രൂക്ഷമായി തുടരുന്നതിനാലാണ് മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്‌ഡൗൺ നീട്ടിയത്. എ.ഡി.ജി.പി വിജയ് സാഖറെ, ഐ.ജി അശോക് യാദവ് എന്നിവര്‍ മലപ്പുറം ജില്ലയില്‍ എത്തി പോലീസ് നടപടികള്‍ നേരിട്ട് നിയന്ത്രിക്കുന്നുണ്ട്. പ്രധാന റോഡുകളിലെ പരിശോധനക്കൊപ്പം ഉള്‍പ്രദേശങ്ങളിലും ആള്‍ക്കൂട്ടമൊഴിവാക്കാൻ പോലീസ് പ്രത്യേക നിരീക്ഷണം തുടങ്ങി. ഡ്രോണുകളും ഇതിനായി ഉപയോഗിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...

വടകര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ...