തണ്ണിത്തോട് : യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ മലയോര മേഖലയിലെ ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കോന്നി നിയോജക മണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി റോബിൻ പീറ്ററിന്റെ പ്രചാരണ സമ്മേളനം തണ്ണിത്തോട്ടിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഞ്ച് വർഷം ഭരിച്ചപ്പോൾ ഇല്ലാത്ത മലയോര സ്നേഹമാണ് ഇടതുപക്ഷം വോട്ടിനു വേണ്ടി ഇപ്പോൾ പ്രകടിപ്പിക്കുന്നത്. വെള്ളമെല്ലാം ഒഴുകിപ്പൊയ്ക്കഴിഞ്ഞ് അണ കെട്ടുന്നതു പോലെയാണ് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ ഇടതുപക്ഷം. പിൻവാതിൽ നിയമനവും സ്വർണ്ണക്കടത്തും അഴിമതിയും നടത്തുവാൻ യത്നിക്കുന്നതിന്നിടയിൽ ജനങ്ങളെ മറന്നതിൽ അത്ഭുതമില്ലെന്ന് അദ്ദേഹം പറഞ്ഞു.
സജി കളയക്കാട് അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി റോബിൻ പീറ്റർ, എം.പി.മാരായ ആന്റോ ആന്റണി, അടൂർ പ്രകാശ്, ഡി.സി.സി.പ്രസിഡന്റ് ബാബു ജോർജ്, കെ.പി.സി.സി.അംഗം മാത്യു കുളത്തുങ്കൽ, അജയൻ പിള്ള ആനിക്കനാട്ട്, റജി പൂവത്തൂർ , എസ്.സന്തോഷ് കുമാർ, അബ്ദുൾ മുത്തലിഫ്, ശാന്തിജൻ ചൂരക്കുന്ന്, ഏബ്രഹാം ചെങ്ങറ, റോയിച്ചൻ എഴിക്കകത്ത്, എം.വി.അമ്പിളി, കെ.എ.കുട്ടപ്പൻ, രശ്മി പി.വി., പ്രവീൺ പ്ലാവിളയിൽ, കെ.വി.തോമസ്, വെട്ടൂർ ജ്യോതി പ്രസാദ്, ശാമുവൽ കിഴക്കുപുറം, സജി കുളത്തിങ്കൽ എന്നിവർ പ്രസംഗിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകൾ ഉമ്മൻ ചാണ്ടിയെ പുഷ്പ കിരീടം വെച്ച് ആദരിക്കുകയും ഛായാചിത്രം സമ്മാനിക്കുകയും ചെയ്തു.